സമ്മാനം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു; പെൺകുട്ടി ജീവനൊടുക്കി: വീരമണിക്കെതിരെ മൂന്നാമത്തെ കേസ്

Spread the love

ചെന്നൈ∙ ഗ്രാനൈറ്റ് വ്യവസായി ആർ.വീരമണിക്കെതിരെ വീണ്ടും പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം മൂന്നായി. പീഡനത്തിനിരയായ പ്ലസ്‌ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഐസ്ഹൗസ് പൊലീസിൽ പരാതി നൽകിയതോടെയാണു കേസെടുത്തത്.

പഠന സഹായം വാഗ്ദാനം ചെയ്ത് വീരമണി വീട്ടിലേക്കു വിളിപ്പിച്ച പെൺകുട്ടി 2004ലാണ് ആത്മഹത്യ ചെയ്തത്. ദീപാവലി സമ്മാനം തരാമെന്നു പറഞ്ഞാണ് പെൺകുട്ടിയെ വിളിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ മരണത്തിനു ശേഷം വീരമണി ആശുപത്രിയിലെത്തി 30,000 രൂപ നൽകിയെന്നും സംസ്കാര ക്രമീകരണങ്ങൾ ചെയ്തെന്നും മാതാവ് പൊലീസിനോട് പറഞ്ഞു. ജല്ലിക്കെട്ട് പ്രക്ഷോഭത്തെ തുടർന്ന് ഐസ്ഹൗസ് സ്റ്റേഷനു പ്രക്ഷോഭകാരികൾ തീയിട്ടതോടെ കേസിന്റെ രേഖകൾ 2017ൽ നശിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. വീരമണി പിടിയിലായതിനെ തുടർന്നാണ് പരാതിയുമായി മാതാവ് വീണ്ടുമെത്തിയത്.

 

∙ അന്വേഷണം പ്രത്യേക സംഘത്തിന് തന്നെ

 

ദിവസങ്ങൾക്കു മുൻപ് മാത്രം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് സമയം നൽകണമെന്ന് പറഞ്ഞ മദ്രാസ് ഹൈക്കോടതി, വീരമണിക്ക് എതിരായ കേസിലെ അന്വേഷണം സിബിഐക്ക് കൈമാറാൻ വിസമ്മതിച്ചു. തെളിവുകളെല്ലാം ഒറ്റയടിക്ക് ശേഖരിക്കാൻ പൊലീസിന്റെ കൈവശം മാന്ത്രികവടിയോ ഭാവി കാണാനുള്ള ദിവ്യദൃഷ്ടിയോ ഇല്ലെന്ന് ജസ്റ്റിസ് വി.ലക്ഷ്മിനാരായണൻ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർക്കു പങ്കുള്ളതിനാൽ കേസ് പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നു മാറ്റ ണമെന്ന് ആവശ്യപ്പെട്ടു മാധ്യമപ്രവർത്തക വരാകിയാണ് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ടു തെളിവുകളുണ്ടെന്നും കോടതിയെ അറിയിച്ചു. കയ്യിലുള്ള തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഇന്നു ഹാജരാക്കണമെന്നു കോടതി നിർദേശം നൽകി.

  • Related Posts

    വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

    Spread the love

    Spread the loveഹൈദരാബാദ് ∙ യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിലെ ലഗേജിൽ സൂക്ഷിച്ച പവർ ബാങ്കിന് തീപിടിച്ചു. ഡൽഹിയിൽനിന്നു ചെന്നൈയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കംപാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് വിമാനം അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.   പവർ ബാങ്കിനുണ്ടായ…

    ഷർട്ടില്ലാതെ പൊലീസ് വാഹനത്തിൽനിന്നും ജെയ്കിന്റെ സെൽഫി വിഡിയോ; ക്രൂരമർദനം ഏറ്റെന്ന് ആരോപണം

    Spread the love

    Spread the loveന്യൂ‍ഡൽഹി ∙ ഡൽഹിയിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിൽ എടുത്ത ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിന്റെ വസ്ത്രം വാഹനത്തിൽവച്ച് പൊലീസ് വലിച്ചുകീറിയെന്ന് ആരോപണം. പൊലീസ് വാഹനത്തിനുള്ളിൽനിന്നും ഷർട്ട് ധരിക്കാതെയുള്ള സെൽഫി വിഡിയോയിലാണ് ജെയ്ക് ആരോപണം ഉന്നയിച്ചത്. തനിക്കൊപ്പമുള്ള ഒട്ടേറെ നേതാക്കളെ…

    Leave a Reply

    Your email address will not be published. Required fields are marked *