ഭാര്യയെ കുടുക്കാൻ ‘കള്ളക്കഥ’യുമായി ഭർത്താവ്; അന്വേഷണത്തിൽ ട്വിസ്റ്റ്, ചുരുളഴിഞ്ഞത് 3 കൊലപാതകം, ദമ്പതികൾ അറസ്റ്റിൽ

Spread the love

അഹമ്മദാബാദ്∙ അകന്നു കഴിയുന്ന ഭാര്യയെ കൊലപാതകക്കേസിൽ കുടുക്കാൻ പദ്ധതി തയാറാക്കി ഭർത്താവ്. എന്നാൽ ‘പണി പാളിയതോടെ’ ഭർത്താവും ഭാര്യയും കെലപാതകക്കേസിൽ അറസ്റ്റിലായി. 2022-ൽ നടന്ന മൂന്നു കൊലപാതകങ്ങളാണ് ‘കള്ളക്കഥ’യ്ക്ക് പിന്നാലെ അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് ചുരുളഴിച്ചത്.

 

2022-ൽ സൂറത്ത് ജില്ലയിലെ കോസാമ്പയിൽ കൊല്ലപ്പെട്ട ശാന്താബെൻ ഗംഭീർഭായ് വസാവയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാധവ്ദാസ് ഭക്തിറാം സാധു എന്നയാൾ പൊലീസിനെ സമീപിച്ചതാണ് എല്ലാത്തിന്റേയും തുടക്കം. ശാന്താബെന്നിനെ കൊലപ്പെടുത്തിയത് അവരുടെ പേരക്കുട്ടി ഊർമിള എന്ന ജയയും ഊർമിളയുടെ ബന്ധുവും ചേർന്നാണെന്നും മൃതദേഹം അവരുടെ വീട്ടുവളപ്പിൽ കുഴിച്ചിട്ടിട്ടുണ്ടെന്നും മാധവ്ദാസ് പൊലീസിനോട് പറഞ്ഞു.

 

പിന്നാലെ ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. എന്നാൽ ചോദ്യം ചെയ്യലിൽ അയാൾക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. ബന്ധു നിരപരാധിയാണെന്ന് അറിഞ്ഞതോടെ കൊലപാതകത്തെ പറ്റി വിവരം നൽകിയ മാധവ് ദാസിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. എന്നാല്‍ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് മാധവ് ദാസ് പറഞ്ഞത്.

 

പിന്നീട് നടത്തിയ പരിശോധനയില്‍ മാധവ് ദാസിന്റെ ഭാര്യ ഊർമിളയും മകനും എട്ടുമാസത്തോളമായി ഇയാളുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. വ്യക്തിപരമായ വിദ്വേഷത്താൽ ഊർമിളയേയും അവരുടെ ബന്ധുവിനെയും കൊലപാതക കേസിൽ കുടുക്കാനാണ് മാധവ് ദാസ് പൊലീസിനോട് കള്ളക്കഥ പറഞ്ഞതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

 

 

തുടർന്ന് നടത്തിയ പരിശോധനയിൽ ശാന്താബെന്നിന്റെ കൊലപാതകത്തിന് പിന്നിൽ മാധവ്ദാസും ഭാര്യ ഊർമിളയുമാണെന്ന് പൊലീസ് കണ്ടെത്തി. 2022-ൽ ശാന്താബെന്നിനെ കൊലപ്പെടുത്തി ബാരലിൽ അടച്ച ശേഷം കുഴിയിൽ സംസ്കരിക്കുകയായിരുന്നെന്ന് മനസ്സിലായി. പക്ഷേ, പൊലീസ് അന്വേഷണം അവിടെയും അവസാനിച്ചില്ല. കൂടുതൽ അന്വേഷണത്തിൽ അതേ വർഷം തന്നെ നടന്ന മറ്റു രണ്ട് കൊലപാതകങ്ങളിലും ദമ്പതികൾക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

 

അതിൽ ഒന്ന് മാധവ് ദാസിന്റെ അമ്മ മഞ്ചുളാബെൻ ഭക്തിറാം സാധുവിന്റേതായിരുന്നു. പക്ഷാഘാതം വന്ന് പരിചരണം ആവശ്യമായിരുന്ന അവരെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. രണ്ടാമത്തേത് ഊർമിളയുടെ സഹോദരി ഭഗവതിബെൻ കമലേഷ്ഭായ് വസാവയുടേത്. ക്ഷയരോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഭഗവതിബെന്നിനെ പണവും സ്വർണവും കൈക്കലാക്കാനായാണ് കൊലപ്പെടുത്തിയത്. തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് അവരേയും കൊലപ്പെടുത്തിയത്. ഭഗവതിബെന്നിന്റെ കൊലപാതകത്തോടെ സ്വത്തുക്കളുടെ പൂർണ നിയന്ത്രണം ശാന്താബെന്നിനായിരുന്നു. ഇതാണ് ശാന്താ ബെന്നിന്റെ കൊലപാതകത്തിൽ കലാശിച്ചത്.

 

സംഭവത്തിൽ രണ്ടുപ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    മൃഗശാലയിലെ സന്ദർശകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

    Spread the love

    Spread the loveലണ്ടൻ∙ യുകെയിലെ യോർക്ക്ഷയർ വൈൽഡ് ലൈഫ് പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെടുന്നതിന് മുൻപ് കടുവയുടെ കൂടിന് സമീപത്ത് വച്ച് ഇയാൾ ചിത്രം പകർത്താൻ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ശനിയാഴ്ച…

    എന്റെ ഭർത്താവ് 19 വർഷം മുൻപേ ‘ലോക ചാംപ്യൻ’: കരീനയുടെ ‘തള്ള്’ കേട്ട് അന്തംവിട്ട് എഫ്1 ചാംപ്യൻ

    Spread the love

    Spread the loveസിംഗപ്പൂർ സിറ്റി ∙ ഫോർമുല 1 ഡ്രൈവർ ലാൻഡോ നോറിസുമായി ബോളിവുഡ് താരം കരീന കപൂർ നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറൽ. സിംഗപ്പൂർ ഗ്രാൻപ്രിക്കു മുന്നോടിയായിട്ടാണ് അഭിമുഖം പുറത്തുവന്നത്. ഇതിലെ പ്രസക്തഭാഗങ്ങൾ ഗൂഗിൾ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം…

    Leave a Reply

    Your email address will not be published. Required fields are marked *