കണ്ണൂരിൽ മന്ത്രി ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം; അംഗീകരിക്കാനാകില്ല, നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

Spread the love

കണ്ണൂർ: മന്ത്രിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഒജെ ജനീഷിനെതിരെ കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വ്യാപക പ്രതിഷേധം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറും കയ്യേറ്റവുമുണ്ടായി. തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ വെച്ചാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മന്ത്രി സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കാസർകോട് നീലേശ്വരത്തും മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നു. അഞ്ചിടങ്ങളിൽ വെച്ച് തനിക്കെതിരെ ആക്രമണമുണ്ടായതായി മന്ത്രി ഒ.ജെ. ജനീഷ് പ്രതികരിച്ചു.

 

തളിപ്പറമ്പിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളോടെ മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. കല്ലുകൊണ്ടും കൈകൾകൊണ്ടും വാഹനത്തിന് നേരെ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസുകാർ നോക്കിനിൽക്കെയാണ് അക്രമികൾ വാഹനത്തിന് നേരെ പാഞ്ഞടുത്തത്. ആക്രമണത്തിന് ശേഷവും കേടുപാടുകൾ സംഭവിച്ച അതേ വാഹനത്തിൽത്തന്നെ മന്ത്രി യാത്ര തുടർന്നു. പിന്നാലെ പയ്യന്നൂരിൽ എത്തിയപ്പോഴും മന്ത്രിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. ഇതോടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐക്കാരും തമ്മിൽ നടുറോഡിൽ രൂക്ഷമായ കയ്യാങ്കളിയുണ്ടായി. സന്ദീപ് വാര്യർ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നേതാക്കളും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി.

 

മന്ത്രിക്കെതിരെ ആസൂത്രിതമായ വധശ്രമമാണ് അരങ്ങേറിയതെന്ന് അദ്ദേഹത്തോടൊപ്പം വാഹനത്തിൽ സഞ്ചരിച്ചിരുന്ന കോൺഗ്രസ് നേതാവ് വി.പി. അബ്ദുൾ റഷീദ് പ്രതികരിച്ചു. ഇരുപതോളം പേരടങ്ങുന്ന ക്രിമിനൽ സംഘമാണ് അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഒളിപ്പോരാളികളെപ്പോലെ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. ‘കൊല്ലെടാ ജനീഷിനെ’ എന്ന് അക്രമികൾ പരസ്യമായി ആക്രോശിച്ചെന്നും മന്ത്രിയുടെ ജീവന് തന്നെ ഭീഷണിയുയർത്തുന്ന തരത്തിലാണ് ഡിവൈഎഫ്ഐ പെരുമാറിയതെന്നും അബ്ദുൾ റഷീദ് വ്യക്തമാക്കി.

 

കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന വ്യക്തം. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഡാലോചന നടത്തിയ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണയാണ് വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ്

 

പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം കാട്ടിയത്. തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ സിപിഎം നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനാണ് നാട്ടില്‍ കലാപമുണ്ടാക്കുന്നത്. ക്രിമിനല്‍ മാഫിയ സംഘത്തെ പോലെയാണ് സിപിഎം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ക്രിമിനലുകളെയും കൊട്ടേഷന്‍ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *