സ്ത്രീധനത്തിന്റെ പേരിൽ യുവതിക്കു ക്രൂരമർദനം; പൊലീസ് ഇടപെടൽ വൈകിയെന്ന് പരാതി

Spread the love

തൃക്കുന്നപ്പുഴ (ആലപ്പുഴ) ∙ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പ്രതികൾ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ പൊലീസ് നടപടിയെടുക്കാൻ വൈകുന്നെന്ന ആരോപണത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഇടപെട്ടതോടെയാണ് ഭർത്താവ് ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിനി രഹ്നയുടെ പരാതിയിൽ ഭർത്താവ് തൃക്കുന്നപ്പുഴ പല്ലന താനുവേലിൽ വീട്ടിൽ നിധിൻ, മാതാപിതാക്കളായ മോഹനൻ, റീന എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു.

 

തൃക്കുന്നപ്പുഴ പൊലീസിൽ സെപ്റ്റംബർ 23ന് പരാതി നൽകിയെങ്കിലും പ്രതികളെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് വീഴ്ച വരുത്തിയതായി ആരോപണം ഉയർന്നിരുന്നു. കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും തൃക്കുന്നപ്പുഴ പൊലീസ് പ്രതികളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുക പോലും ചെയ്തിരുന്നില്ല. തുടർന്ന് രഹ്ന ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന് പരാതി നൽകി.

 

വഴക്കിനിടെ രഹ്നയെ ഭർത്താവ് നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകളോടെയാണ് പൊലീസിൽ പരാതി നൽകിയതെങ്കിലും പൊലീസ് ഇടപെടൽ വൈകിയെന്ന് രഹ്ന പറഞ്ഞു. എന്നാൽ, സ്ത്രീധന പീഡനക്കേസുകളിൽ പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട സ്വാഭാവിക കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് പൊലീസിന്റെ വിശദീകരണം.

  • Related Posts

    ദേശീയപാതയില്‍ അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveമലപ്പുറം: തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് വികെ പടിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് സഹോദരങ്ങള്‍ മരിച്ചു. കോട്ടക്കല്‍ പൊന്മള പള്ളാനിപറമ്പ് പിടക്കോഴി വീട്ടില്‍ പി.കെ. ജിസ്മിന സുലൈമാന്‍ (23), സഹോദരന്‍ പി.കെ. ജിബിന്‍ സുലൈമാന്‍ (19) എന്നിവരാണ് മരിച്ചത്.   വെള്ളിയാഴ്ച…

    വരുന്നു അര്‍ണബ് ചുഴലിക്കാറ്റ്; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാലിടത്ത് യെല്ലോ; മഴ കനക്കും

    Spread the love

    Spread the loveതിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ശനിയാഴ്ട തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഒക്ടോബർ 25-ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും…

    Leave a Reply

    Your email address will not be published. Required fields are marked *