ഇൻഡോർ ചെടികൾ അലർജി ഉണ്ടാക്കാറുണ്ടോ? ചെയ്യേണ്ട കാര്യങ്ങൾ

Spread the love

വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കാൻ ഇൻഡോർ ചെടികൾ വയ്ക്കുന്ന ശീലം ഇന്ന് പലർക്കുമുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ചിലർക്ക് ഇത് അലർജി ഉണ്ടാക്കം. വീടിനുള്ളിൽ ചെടികൾ പ്രധാനമായും മൂന്ന് രീതിയിലാണ് അലർജി ഉണ്ടാക്കുക.

 

പൂമ്പൊടി: ചില ചെടികൾ പുറത്തുവിടുന്ന പൂമ്പൊടി ശ്വസിക്കുന്നത് അലർജിക്ക് കാരണമാകാം.

 

പൂപ്പൽ: ചെടിച്ചട്ടികളിലെ നനഞ്ഞ മണ്ണിലും ഇലകളിലും പൂപ്പൽ വളരാൻ സാധ്യതയുണ്ട്. ഈ പൂപ്പൽ വായുവിൽ കലരുന്നത് ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും.

 

പൊടിപടലങ്ങൾ: വലിയ ഇലകളുള്ള ചെടികളിൽ പൊടി വന്നടിയാൻ സാധ്യതയുണ്ട്. ഇത് വൃത്തിയാക്കിയില്ലെങ്കിൽ പൊടി അലർജി ഉള്ളവർക്ക് ബുദ്ധിമുണ്ടാവാം.

 

അലർജിയുടെ ലക്ഷണങ്ങൾ

തുടർച്ചയായ തുമ്മൽ

 

മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്

 

കണ്ണുകളിൽ ചൊറിച്ചിൽ, ചുവപ്പ് നിറം, അല്ലെങ്കിൽ വെള്ളം വരിക

 

തൊണ്ടയിൽ ചൊറിച്ചിൽ അല്ലെങ്കിൽ ചുമ

 

ചർമത്തിൽ തടിപ്പുകളോ ചൊറിച്ചിലോ അനുഭവപ്പെടു

 

ആസ്മ ഉള്ളവരാണെങ്കിൽ ശ്വാസംമുട്ടൽ കൂടുക

 

വീടിനുള്ളിൽ ചെടികൾ വളർത്താൻ ശ്രദ്ധിക്കേണ്ടത്

അമിതമായി നനയ്ക്കാതിരിക്കുക: മണ്ണിൽ എപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നത് പൂപ്പൽ വളരാൻ കാരണമാകും. മണ്ണ് ഉണങ്ങിയതിനുശേഷം മാത്രം നനയ്ക്കുക.

 

ഇലകൾ വൃത്തിയാക്കുക: നനഞ്ഞ തുണി ഉപയോഗിച്ചു ചെടിയുടെ ഇലകളിൽ അടിഞ്ഞുകൂടുന്ന പൊടി ഇടയ്ക്കിടെ തുടച്ചുനീക്കുക.

 

മണ്ണിനു മുകളിൽ കല്ലുകൾ വിരിക്കുക: ചട്ടികളിലെ മണ്ണിനു മുകളിൽ ചെറിയ കല്ലുകൾ (Pebbles) വിരിക്കുന്നതു പൂപ്പൽ വായുവിൽ പകരുന്നത് തടയാൻ സഹായിക്കും.

 

ശരിയായ ചെടികൾ തിരഞ്ഞെടുക്കുക: പൂന്പൊടി അധികം ഇല്ലാത്ത ഇനം ചെടികൾ തിരഞ്ഞെടുക്കുക. (ഉദാഹരണത്തിന്: സ്നേക്ക് പ്ലാന്റ്, മണി പ്ലാന്റ്, പീസ് ലില്ലി എന്നിവ പൊതുവേ അലർജി കുറഞ്ഞവയാണ്).

  • Related Posts

    രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ

    Spread the love

    Spread the loveരാത്രി ഉറങ്ങാൻ കിടക്കുമ്പോഴായിരിക്കും പലരുടെയും മനസ്സിൽ ചിന്തകൾ ഉരുണ്ടുകൂടുന്നത്. പകൽ നടന്ന കാര്യങ്ങൾ, നാളെ ചെയ്യേണ്ടവ, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബത്തിലെ ആശങ്കകൾ, ഭാവിയെക്കുറിച്ചുള്ള പേടി..അങ്ങനെ തുടങ്ങി ഒരു ലോഡ് കാര്യങ്ങൾ മനസ്സിലേക്ക് ഓടിപ്പാഞ്ഞു വരാം. ഉറങ്ങാൻ കിടന്നിട്ടും മനസ്സ്…

    ‘മാഫിയയുടെ ലോകത്തായിരുന്നു…’; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോൻ

    Spread the love

    Spread the loveആശുപത്രിയില്‍ നിന്നുമുള്ള വിഡിയോ പങ്കുവച്ച് നടിയും ഇന്‍ഫ്‌ളുവന്‍സറുമായ ലക്ഷ്മി മേനോന്‍. അനസ്‌തേഷ്യയുടെ മയക്കത്തില്‍ സംസാരിക്കുന്ന തന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ തന്നെ പരിചരിച്ചര്‍ക്ക് താരം നന്ദി പറയുന്നുണ്ട്. അതേസമയം എന്ത് രോഗത്തിനാണ് ചികിത്സ തേടി…

    Leave a Reply

    Your email address will not be published. Required fields are marked *