സ്വകാര്യ ആശുപത്രികളിൽ സർക്കാർ മരുന്നു നൽകും; ചികിത്സപ്പിഴവിൽ ഉത്തരവാദിത്തം വരും; അന്വേഷണത്തിന് ഉന്നത സമിതി

Spread the love

കോട്ടയം ∙ സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കുന്നതിനും ചികിത്സപ്പിഴവ് സംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിനും ആരോഗ്യ വകുപ്പ് ഉന്നതതല സമിതിയെ നിയോഗിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ സർവീസ് കോർപറേഷൻ മാനേജിങ് ഡയറക്ടറും അംഗങ്ങളാണ്. സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സച്ചെലവും ചികിത്സപ്പിഴവും സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഉന്നത സമിതിയെ നിയോഗിക്കാൻ മന്ത്രി കെ.മുരളീധരൻ നിർദേശം നൽകിയത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ എടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

 

സ്വകാര്യ ആശുപത്രികളിലെ ചികിത്സ സാധാരണക്കാർക്കു താങ്ങാവുന്ന തലത്തിലാക്കുക, മരുന്നുവിലയിലെ കൊള്ള അവസാനിപ്പിക്കുക തുടങ്ങിയവയ്ക്കാണ് സമിതിയുടെ അന്വേഷണത്തിൽ ഊന്നൽ. സമിതി പരിശോധിക്കുന്ന വിഷയങ്ങൾ ഇവയാണ്: ആശുപത്രി ഫാർമസികളിൽ നിന്ന് മരുന്നുകൾ എംആർപി വിലയിൽത്തന്നെ ലഭ്യമാക്കണം. ഇതിനായി മരുന്നു വില സുതാര്യമാക്കും. ആശുപത്രികളിൽ നടത്തുന്ന വിവിധ പരിശോധനകൾ സമിതി പരിശോധിക്കും. കൂടാതെ വിവിധ ശസ്ത്രക്രിയകളുടെ ചെലവും പരിശോധിക്കും. മുറിവാടക നിരക്കുകൾ‌ പുനഃപരിശോധിക്കും. ജനറൽ വാർഡിനും സാധാരണ മുറികൾക്കും മാത്രമാണ് പരിശോധന ബാധകം.

 

ചെലവു കുറയ്ക്കുന്നതിന് സർക്കാർ ഇൻഷുറൻസ് പദ്ധതികൾ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. സ്വകാര്യ ആശുപത്രികൾക്ക് മരുന്നുകൾ സർക്കാർ സ്ഥാപനമായ മെഡിക്കൽ സർവീസ് കോർപറേഷൻ വാങ്ങി നൽകുന്നതിനും ആലോചന. ചികിത്സയിലെ പിഴവുകൾ, പോരായ്മകൾ എന്നിവ സമിതി പരിശോധിക്കും. ഇതോടൊപ്പം പിഴവുകൾ ഭാവിയിൽ ഒഴിവാക്കുന്നതിന് നടപടികൾ എടുക്കുകയും ബന്ധപ്പെട്ടവരെ ഉത്തരവാദികളാക്കുകയും ചെയ്യുന്ന തരത്തിൽ നടപടികൾ എടുക്കാനാണ് സമിതിക്ക് നൽകിയ നിർദേശം. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ സർക്കാരിന്റെ അധികാരങ്ങൾ ഉപയോഗിച്ചാണ് നടപടി.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *