ബൈക്കിൽ കാർ ഇടിപ്പിച്ചു, തെറിച്ചു വീണതിനു പിന്നാലെ ആക്രമണം; 4 പേർ അറസ്റ്റിൽ

Spread the love

പറവൂർ∙ യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. നോർത്ത് പറവൂർ പെരുമ്പടന്ന മട്ടുമ്മൽ വീട്ടിൽ വിഷ്ണു (31), വടക്കേക്കര പട്ടണം വേലൻ പറമ്പിൽ വീട്ടിൽ കനീഷ് (41), പട്ടണം ആലംതുരുത്ത് മണപ്പുറത്ത് വീട്ടിൽ ഷാജി (46), മൂത്തകുന്നം മാളിയൻ കര കളത്തി പറമ്പിൽ വീട്ടിൽ റെജിൻ (30) എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

 

ചൊവ്വാഴ്ച രാവിലെ ചിറ്റാറ്റുകര അണ്ടർപാസിനു സമീപം വച്ചായിരുന്നു സംഭവം. തെക്കും പുറം സ്വദേശിയായ പ്രജിത്ത് എന്ന യുവാവിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. കാറിന്റെ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തത് ചോദ്യം ചെയ്തു, കാറിന്റെ ചില്ല് കല്ലെറിഞ്ഞു തകർത്തു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. പ്രജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിക്കുകയും തുടർന്ന് റോഡിൽ തെറിച്ചു വീണ യുവാവിനെ ആക്രമിക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ സി. ബിനു, എസ്ഐ കെ.വി.ജിതിൻ, എസ്സിപിഒമാരായ മിറാജ്, സിമിൻറാം, അനീഷ്, സിപിഒമാരായ ജിനു പ്രകാശ്, ജിനു മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

  • Related Posts

    ബവ്റിജസ് ഔട്ട്‌ലെറ്റിൽ മോഷണം രണ്ടരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveകൊല്ലം∙ ഓച്ചിറ ആലംപീടികയിലെ ബവ്റിജസ് ഔട്ട്‌ലെറ്റിൽ മോഷണം. രണ്ടര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. മദ്യം മോഷണം പോയിട്ടുണ്ടോ എന്ന് സ്റ്റോക്ക് വിവരങ്ങൾ ശേഖരിച്ചെങ്കിൽ മാത്രമേ അറിയാനാകൂ. ബവ്റിജസിൽ ഇപ്പോഴും പരിശോധന തുടരുകയാണ്. ഇന്നലെ ഈ ഭാഗത്ത്…

    സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയായി വർധിപ്പിച്ചു; മെസ്സ് അലവൻസും കൂട്ടി

    Spread the love

    Spread the loveതിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർധിപ്പിച്ചു. ഇരട്ടിയായാണ് വർധിപ്പിച്ചത്. മുമ്പ് നൽകിയിരുന്ന 300 രൂപ 600 രൂപയായാണ് കൂട്ടിയത്. ക്യാമ്പ് ഫോളോവേഴ്‌സിനും 600 രൂപ അലവന്‍സ് ലഭിക്കും.  …

    Leave a Reply

    Your email address will not be published. Required fields are marked *