ട്യൂഷൻ‍ കഴിഞ്ഞ് മടങ്ങിയ 13കാരിയെ കൂട്ടബലാത്സംഗം െചയ്തു; ക്രൂരത ആൺസുഹൃത്തിന്റെ മുന്നിൽവച്ച്

Spread the love

ഫരീദാബാദ്∙ 13 വയസ്സുകാരിയെ സുഹൃത്തിന്റെ മുന്നിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. ഗ്രേറ്റർ ഫരീദാബാദ് പ്രദേശത്തുള്ള തകർന്ന കെട്ടിടത്തിനിള്ളിൽ വച്ചാണ് ഒരു സംഘം യുവാക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

 

ഓഗസ്റ്റ് 24നാണ് സംഭവം നടന്നത്. ഒരു മാസത്തോളം പെൺകുട്ടി ഈ വിവരം മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ചു. പെൺകുട്ടി കടുത്ത മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ വീട്ടുകാര്‍ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

 

ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന പെൺകുട്ടി 16കാരനായ ആൺസുഹൃത്തിനൊപ്പം ഫരീദാബാദിലുള്ള കെട്ടിടത്തിനകത്തേക്ക് പോയിരുന്നു. ഇത് കണ്ട യുവാക്കളുടെ സംഘം അവരെ പിന്തുടരുകയായിരുന്നു. അവിടെവച്ച് ഇരുവരേയും ഭീഷണിപ്പെടുത്തിയ ശേഷം ആൺസുഹൃത്തിന്റെ മുന്നില്‍വച്ച് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു.

 

ആൺസുഹൃത്തിനെയും പ്രതികൾ പീഡിപ്പിച്ചു എന്നും ആരോപണമുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിച്ചു. സംഭവത്തില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

  • Related Posts

    ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

    Spread the love

    Spread the loveപാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പോരുവഴി ചാത്താകുളം ജിജി ഭവനില്‍ ജോസ് ഡാനിയേല്‍ (അലക്‌സ് 64) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ മറിയാമ്മ…

    വീട്ടിൽകയറി ഗർഭിണിയും കുട്ടികളുമടക്കം 9 പേരെ വെടിവെച്ച് കൊലപ്പെടുത്തി, സ്വയം ജീവനൊടുക്കി അക്രമി

    Spread the love

    Spread the loveഎയ്‌റി: പെൻസിൽവാനിയയിൽ തോക്കുധാരിയായ അക്രമി വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്ന് നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകുന്നേരം പെൻസിൽവാനിയയിലെ എയ്‌റിയിലുള്ള (Erie) ഒരു വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അക്രമിയെന്ന് സംശയിക്കുന്നയാളെയും…

    Leave a Reply

    Your email address will not be published. Required fields are marked *