എവിടെ ഒളിച്ചാലും രക്ഷയില്ല! ലഹരിക്കടത്തിൽ ഇന്ത്യ തിരയുന്ന നവ്പ്രീത് സിങ് പിടിയിൽ; ഒളിച്ചിരുന്നത് തുർക്കിയിൽ

Spread the love

ന്യൂഡൽഹി ∙ ലഹരിക്കടത്തു കേസിൽ രാജ്യം തിരഞ്ഞ നവ്പ്രീത് സിങ്ങിനെ തുർക്കി ഇന്ത്യയിലേക്ക് നാടുകടത്തി. അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തിയിരുന്ന നവ്പ്രീത് സിങ് ഏറെനാളായി തുർക്കിയിൽ കഴിയുകയായിരുന്നു. വ്യാജരേഖകൾ നൽകിയാണ് ഇയാൾ പൗരത്വം നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തുർക്കി ഇന്ത്യയിലേക്ക് നാടുകടത്തിയത്. നവ്പ്രീത് സിങ്ങിനെ തുർക്കി നാടുകടത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ശനിയാഴ്ച രാവിലെ എക്സിലൂടെയാണ് പുറത്തുവിട്ടത്.

 

അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു ഹെറോയിൻ, മെത്താംഫെറ്റാമൈൻ എന്നീ ലഹരി വസ്തുക്കൾ വലിയ അളവിൽ കടത്തിയിരുന്ന നവ്പ്രീത് സിങ്ങിനെ ഏറെനാളായി കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. അടുത്തിടെ തുർക്കിയിൽനിന്നും ഇന്ത്യയിലേക്ക് നാടുകടത്തിയ രണ്ടാമത്തെ കുറ്റവാളിയാണ് നവ്പ്രീത് സിങ്. ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ സലിം ദോലയെ അടുത്തിടെ തുർക്കി നാടുകടത്തിയിരുന്നു. തുർക്കിയിൽ ‘ഹംസ’ എന്ന വ്യാജപേരിൽ ബൾഗേറിയൻ പാസ്‌പോർട്ട് ഉപയോഗിച്ചാണ് സലിം ഒളിവിൽ കഴിഞ്ഞിരുന്നത്.

 

2029 ഓടെ രാജ്യത്തെ ലഹരി ഇടപാടുകളിൽനിന്നും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം പ്രവർത്തിക്കുകയാണെന്നും അതിർത്തിവഴി രാജ്യത്തേക്കുള്ള ലഹരിക്കടത്ത് പൂർണമായും തടയുമെന്നും അമിത്ഷാ പറഞ്ഞു. ലഹരിക്കടത്തിൽ വിദേശത്തു ഒളിച്ചിരിക്കുന്നവരെ തിരികെ കൊണ്ടുവന്ന് നിയമ നടപടികൾക്കു വിധേയരാക്കുമെന്നും അമിത്ഷാ പ്രഖ്യാപിച്ചു. നിലവിൽ ലഹരി ഇടപാടിൽ ഇന്ത്യ തേടുന്ന വിവിധ രാജ്യങ്ങളിൽ കഴിയുന്ന 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തെ 2029 ഡിസംബറിൽ ലഹരിമുക്തമാക്കുന്നതിനായി ലഹരി ഇടപാടുകൾ നടത്തുന്നവരെ കണ്ടെത്തി പിടികൂടാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

  • Related Posts

    വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

    Spread the love

    Spread the loveഹൈദരാബാദ് ∙ യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിലെ ലഗേജിൽ സൂക്ഷിച്ച പവർ ബാങ്കിന് തീപിടിച്ചു. ഡൽഹിയിൽനിന്നു ചെന്നൈയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കംപാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് വിമാനം അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.   പവർ ബാങ്കിനുണ്ടായ…

    ഷർട്ടില്ലാതെ പൊലീസ് വാഹനത്തിൽനിന്നും ജെയ്കിന്റെ സെൽഫി വിഡിയോ; ക്രൂരമർദനം ഏറ്റെന്ന് ആരോപണം

    Spread the love

    Spread the loveന്യൂ‍ഡൽഹി ∙ ഡൽഹിയിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിൽ എടുത്ത ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിന്റെ വസ്ത്രം വാഹനത്തിൽവച്ച് പൊലീസ് വലിച്ചുകീറിയെന്ന് ആരോപണം. പൊലീസ് വാഹനത്തിനുള്ളിൽനിന്നും ഷർട്ട് ധരിക്കാതെയുള്ള സെൽഫി വിഡിയോയിലാണ് ജെയ്ക് ആരോപണം ഉന്നയിച്ചത്. തനിക്കൊപ്പമുള്ള ഒട്ടേറെ നേതാക്കളെ…

    Leave a Reply

    Your email address will not be published. Required fields are marked *