മദ്യം കടത്തിയ ലോറി അപകടത്തിൽപ്പെട്ടു; ഓടിക്കൂടിയ ജനക്കൂട്ടം മദ്യക്കുപ്പികൾ വാരിയെടുത്തു

Spread the love

പട്ന ∙ മദ്യനിരോധിത നിരോധിത സംസ്ഥാനമായ ബിഹാറിലെ തിരക്കേറിയ റോഡിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്നും മദ്യം ശേഖരിക്കാൻ ആളുകളുടെ തിക്കുംതിരക്കും. അരാരിയ ജില്ലയിലെ റാണിഗഞ്ചിൽ വിദേശ മദ്യം അനധികൃതമായി കടത്തിയ മിനിലോറിയാണ് റോഡിലെ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം മുഴുവനായും തകർന്നു. എന്നാൽ ഈ അവസരത്തിൽ ഓടിക്കൂടിയ ജനക്കൂട്ടം മദ്യക്കുപ്പികൾ കൈക്കലാക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

 

ഡിവൈഡറിൽ ലോറി ഇടിച്ചുകയറിയുണ്ടായ ആഘാതത്തിൽ വാഹനത്തിൽനിന്നും കുറച്ച് മദ്യക്കുപ്പികൾ റോഡിലേക്ക് ചിതറിവീണു. ഇതുകണ്ടാണ് ആളുകൾ വാഹനത്തിനു മുകളിലേക്ക് വലിഞ്ഞുകയറി മദ്യം മോഷ്ടിക്കാൻ ആരംഭിച്ചത്. അപകടത്തിൽപ്പെട്ടവരെ സഹായിക്കാതെയാണ് നാട്ടുകാർ മദ്യക്കുപ്പികൾക്കായി മത്സരിച്ചത്. സ്ത്രീകളും പ്രായമായവരും കുപ്പികൾ ശേഖരിക്കുന്നതിനായി ഓടിക്കൂടി. ചിലർ മദ്യക്കുപ്പികൾ എടുത്തപ്പോൾ മദ്യം വച്ചിരുന്ന പെട്ടിയോടെ കടത്തിയവരും ഉണ്ട്.

 

അതേസമയം അപകടത്തിനു ശേഷം ട്രക്കിന്റെ ഡ്രൈവർ സ്ഥലം വിട്ടതായും റിപ്പോർട്ടുകളുണ്ട്. അനധികൃതമായി കൊണ്ടുവന്ന മദ്യമായതിനാലാണ് പൊലീസിനെ ഭയന്ന് ഡ്രൈവർ രക്ഷപ്പെട്ടത്. വിവരം അറി‍ഞ്ഞു പൊലീസ് എത്തിയപ്പോഴേക്കും മദ്യത്തിന്റെ നല്ലൊരു പങ്കും നാട്ടുകാർ കൊണ്ടുപോയി കഴിഞ്ഞിരുന്നു.

  • Related Posts

    വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

    Spread the love

    Spread the loveഹൈദരാബാദ് ∙ യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിലെ ലഗേജിൽ സൂക്ഷിച്ച പവർ ബാങ്കിന് തീപിടിച്ചു. ഡൽഹിയിൽനിന്നു ചെന്നൈയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കംപാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് വിമാനം അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.   പവർ ബാങ്കിനുണ്ടായ…

    ഷർട്ടില്ലാതെ പൊലീസ് വാഹനത്തിൽനിന്നും ജെയ്കിന്റെ സെൽഫി വിഡിയോ; ക്രൂരമർദനം ഏറ്റെന്ന് ആരോപണം

    Spread the love

    Spread the loveന്യൂ‍ഡൽഹി ∙ ഡൽഹിയിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിൽ എടുത്ത ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിന്റെ വസ്ത്രം വാഹനത്തിൽവച്ച് പൊലീസ് വലിച്ചുകീറിയെന്ന് ആരോപണം. പൊലീസ് വാഹനത്തിനുള്ളിൽനിന്നും ഷർട്ട് ധരിക്കാതെയുള്ള സെൽഫി വിഡിയോയിലാണ് ജെയ്ക് ആരോപണം ഉന്നയിച്ചത്. തനിക്കൊപ്പമുള്ള ഒട്ടേറെ നേതാക്കളെ…

    Leave a Reply

    Your email address will not be published. Required fields are marked *