മുറിച്ചത് 500 വർഷം പഴക്കമുള്ള ഈട്ടിമരം: തൃക്കൈപ്പറ്റ മരംമുറിയിലും ദുരൂഹ ഇടപെടലുക

Spread the love

കൽപറ്റ ∙ മുട്ടിൽ സൗത്ത് വില്ലേജിനു പുറമേ വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജിൽ നടന്ന അനധികൃത മരംമുറിക്ക് അനുമതി നൽകുന്നതിലും അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് ഇടപെട്ടതിന്റെ തെളിവു പുറത്ത്. തൃക്കൈപ്പറ്റ നത്തംകുനിയിലെ കാപ്പിത്തോട്ടത്തിൽ 500 വർഷം പഴക്കമുള്ള ഈട്ടിമരം മുറിക്കാനുള്ള അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാൻ 2020 ഡിസംബർ 12നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി വയനാട് കലക്ടർക്കു നിർദേശം നൽകി.

 

2020 ഒക്ടോബർ 10ന് ആണു മരം മുറിക്കാൻ അനുമതി തേടിയുള്ള അപേക്ഷ റവന്യു പ്രി‍ൻസിപ്പൽ സെക്രട്ടറിക്കു ലഭിക്കുന്നത്. 14 ദിവസങ്ങൾക്കു ശേഷം, സംസ്ഥാനവ്യാപകമായി വൻതോതിൽ ഈട്ടിമരം‌മുറിയിലേക്കു നയിച്ച വിവാദ ഉത്തരവും ഇറങ്ങി. അധികം വൈകാതെയാണു തൃക്കൈപ്പറ്റ വില്ലേജിലെ ഈട്ടിമരം മുറിക്കാനുള്ള അപേക്ഷ പരിഗണിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും വിവരം അപേക്ഷകയെ അറിയിക്കാനും നിർദേശിച്ചു ജയതിലക് കലക്ടർക്കു കത്ത് അയക്കുന്നത്. തുടർന്ന് ഭൂവുടമ ഈട്ടി മുറിക്കുകയും ചെയ്തു.

 

എന്നാൽ, ചന്ദനം ഒഴികെയുള്ള എല്ലാ റിസർവ് മരങ്ങളും വെട്ടിവീഴ്ത്താൻ അനുമതി നൽകി 2020 മാർച്ചിൽ റവന്യുവകുപ്പ് ഇറക്കിയ സർക്കുലർ ജൂലൈയിൽ ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഈ ഉത്തരവിനെ മറികടന്ന് ജയതിലക് മരംമുറി അപേക്ഷ പരിഗണിക്കുകയും ഒക്ടോബറിൽ വിവാദ ഉത്തരവ് ഇറക്കുകയും ചെയ്തുവെന്നതാണു ദുരൂഹത വർധിപ്പിക്കുന്നത്. വിവാദ ഉത്തരവ് റദ്ദാക്കിയതിനെത്തുടർന്ന്, 2021 ജനുവരിയിൽ തൃക്കൈപ്പറ്റയിലെ ഭൂവുടമയ്ക്കെതിരെ കേസ് എടുക്കുകയും തടികൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

 

ഭൂവുടമയിൽനിന്ന് 37.27 ലക്ഷം രൂപ പിഴ ഈടാക്കണമെന്നു നിർദേശമുണ്ടായെങ്കിലും റവന്യു റിക്കവറി ഉൾപ്പെടെ തുടർനടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. തൃക്കൈപ്പറ്റ വില്ലേജിൽ ഈട്ടി മുറിക്കുന്നതായി വൈത്തിരി തഹസിൽദാർക്കു നേരത്തെ വിവരം ലഭിച്ചിട്ടും തടഞ്ഞില്ല. അതിനു പിന്നാലെയാണു മുട്ടിൽ സൗത്ത് വില്ലേജിൽനിന്നു കോടിക്കണക്കിനു രൂപയുടെ ഈട്ടിമരങ്ങൾ അഗസ്റ്റിൻ സഹോദരന്മാർ വെട്ടിക്കടത്തിയത്.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *