‘അപ്പോൾ ഗർഭിണിയാണെന്ന് ഓർത്തില്ല; ഉത്തരവാദിത്തമാണ് പ്രധാനം’: പ്രചോദനമാണ് കൊല്ലം കമ്മിഷണർ

Spread the love

ഗർഭകാലത്തും ജോലിയിൽ സജീവമാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത ഐപിഎസ്. കഴിഞ്ഞയാഴ്ച കൊല്ലത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയപ്പോൾ അതിനെ പ്രതിരോധിച്ചത് ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു. ഗർഭിണിയായിരിക്കുമ്പോഴും സ്വന്തം ഉത്തരവാദിത്തങ്ങൾ കൃത്യമായി ചെയ്യുന്ന ഉദ്യോഗസ്ഥ സഹപ്രവർത്തകർക്കും പ്രചോദനമാണ്. സഹപ്രവർത്തകർ വലിയ കരുതലോടെയാണ് തനിക്കൊപ്പം നിൽക്കുന്നതെന്നും അതിൽ സന്തോഷവതിയാണെന്നും 9 മാസവും ജോലി ചെയ്യാൻ തയാറാണെന്നും ഹേമലത  പറ‍ഞ്ഞു.

 

വൈറലാകാൻ വേണ്ടി ചെയ്തതല്ല. തികച്ചും അപ്രതീക്ഷിതമായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടി വീണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കു നേരെ കരിങ്കൊടി വീശിയത്. അതുകണ്ടപ്പോൾ പെട്ടെന്നു പ്രതിഷേധക്കാരെ പ്രതിരോധിച്ചതാണ്. ഗzർഭിണിയാണെന്നും കൂടുതൽ ശ്രദ്ധിക്കണമെന്നുമുള്ള കാര്യം പെട്ടെന്ന് ഓർത്തില്ലെന്നതാണ് യാഥാർഥ്യം. ഞാൻ പ്രതിഷേധക്കാരെ പ്രതിരോധിക്കുന്നതു കണ്ടപ്പോൾ സഹപ്രവർത്തകർ ഓടിയെത്തി. അവർ വന്ന് എന്നെ സുരക്ഷിതമായി പിന്നിലേക്കു മാറ്റുകയായിരുന്നു.

 

∙ ഗർഭിണിയായിരിക്കുമ്പോഴും ജോലിയിൽ സജീവമായി തുടരുകയാണല്ലോ?

 

ഗർഭിണിയായതിനാൽ മുൻപത്തേതു പോലെ ഇപ്പോൾ കാര്യങ്ങൾ അത്രകണ്ട് സജീവമായി ചെയ്യാൻ സാധിക്കുന്നില്ല. അതിൽ ചെറിയ സങ്കടമുണ്ട്. ഗർഭിണികളുടെ അവസ്ഥ പരിഗണിച്ച് തൊഴിലിടങ്ങളിൽ നിന്ന് അവരെ പൂർണമായും മാറ്റി നിർത്തേണ്ട ആവശ്യമില്ല. അവരെ ആരും നിയന്ത്രിക്കേണ്ടതില്ല. എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ എനിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. എല്ലാം വളരെ നോർമൽ ആയാണ് പോകുന്നത്. ഡോക്ടർ പറയുന്ന വ്യായാമങ്ങളും ആഹാരക്രമവുമൊക്കെ കൃത്യമായി പിന്തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഫീൽഡിൽ പോയി ജോലി ചെയ്യാവുന്ന ആരോഗ്യാവസ്ഥയാണ്.

 

എല്ലാ ഗർഭിണികൾക്കും ഇതേ അവസ്ഥ ആയിരിക്കണമെന്നില്ല. ചിലർക്ക് ഗർഭകാലത്തിന്റെ തുടക്കം മുതൽ പരിപൂർണ വിശ്രമം ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അവർ അത് നിർബന്ധമായും ചെയ്യണം. പൊലീസിൽ മാത്രമല്ല, എല്ലാ മേഖലയിലും ഗർഭിണികൾ ജോലി ചെയ്യുന്നുണ്ട്. അവർ ആരോഗ്യസ്ഥിതി പോലെ അത് തുടരട്ടെ. അതല്ലാതെ അവരെ പൂർണമായും മാറ്റി നിർത്തേണ്ട ആവശ്യമില്ല. കരുതൽ കൊണ്ടായിരിക്കാം പലരും മാറ്റി നിർത്തുന്നത്. പക്ഷേ ജോലി ചെയ്യുന്നതാണ് എനിക്കു സന്തോഷം. ശാരീരിക പ്രശ്നങ്ങളൊന്നും അലട്ടിയില്ലെങ്കില്‍ 9 മാസവും ജോലി ചെയ്യാൻ ഞാൻ തയാറാണ്. ഗർഭിണി ആണെങ്കിലും എന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലല്ലോ.

 

∙ സഹപ്രവർത്തകരുടെ സമീപനം?

 

സഹപ്രവർത്തകരെല്ലാം വളരെ കരുതലോടെ എനിക്കൊപ്പം നിൽക്കുന്നുണ്ട്. അതിൽ ഒരുപാട് സന്തോഷം. അന്നത്തെ എന്റെ പ്രതിരോധ ശ്രമങ്ങളെ അവരെല്ലാം അഭിനന്ദിച്ചു. അവർക്ക് എന്റെ കാര്യത്തിൽ ഉൽക്കണ്ഠയുണ്ട്. എപ്പോഴും അവർ എനിക്ക് വളരെ സ്നേഹവും കരുതലും നൽകി കൂടെ നിൽക്കുന്നു. അതിൽ ഒരുപാട് സന്തോഷം തോന്നുന്നു. എന്നോട്, വിശ്രമിച്ചോളൂ എന്നും കാര്യങ്ങൾ അവർ നോക്കിക്കോളാമെന്നും പറയാറുണ്ട്. പക്ഷേ എന്റെ സഹപ്രവർത്തകർ പുറത്തിറങ്ങി വെയിൽ കൊണ്ട് ജോലി ചെയ്യുമ്പോൾ എനിക്ക് അകത്തിരുന്ന് വിശ്രമിക്കാൻ തോന്നില്ല. അതുകൊണ്ടാണ് അവർക്കൊപ്പം ഞാനും ഫീൽഡിൽ തന്നെ നിൽക്കുന്നത്. ഇനിയും സജീവമായി തുടരാണ് ആഗ്രഹം.

 

∙ അമ്മയാകുന്നതിനെക്കുറിച്ച്?

 

എനിക്ക് ഒരു മകനുണ്ട്. എൽകെജിയിൽ പഠിക്കുന്നു. മാതൃത്വത്തിലേക്കുള്ള രണ്ടാമത്തെ പ്രവേശനമാണിത്. വളരെ സന്തോഷവും ആകാംക്ഷയും തോന്നുന്നു. കു‍ഞ്ഞ് വരുന്നതിൽ മോനും വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആ സന്തോഷം കാണുമ്പോൾ എനിക്ക് അതിലേറെ സന്തോഷം. സ്വകാര്യ ജീവിതവും തൊഴില്‍ മേഖലയും തുല്യ പ്രാധാന്യത്തോടെ, ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. എല്ലാ പിന്തുണയും നൽകി ഭർത്താവ് കാർത്തിക് ഒപ്പമുണ്ട്.

 

∙ കൊല്ലത്തെ ഔദ്യോഗിക ജീവിതത്തെക്കുറിച്ച്?

 

കൊല്ലത്തേക്ക് സ്ഥലം മാറി വന്നിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുള്ളു. മുൻപ് കോഴിക്കോടും കണ്ണൂരും എറണാകുളത്തുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. കൊല്ലം നല്ല സ്ഥലമാണ്. പൊതു ഇടങ്ങളിൽ ഇറങ്ങുമ്പോൾ നല്ല സഹകരണമാണ് ലഭിക്കുന്നത്. കൊല്ലത്തെ ഔദ്യോഗിക ജീവിതത്തിൽ പൂർണ തൃപ്തയാണ്.

 

∙ അമിത് ഷായുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചട്ടില്ലെന്നാണല്ലോ പൊലീസ് റിപ്പോർട്ട്?

 

എല്ലാവിധത്തിലുള്ള സുരക്ഷയും ഒരുക്കിയിരുന്നു. ഒരു സെക്കൻഡ് പോലും കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം തടസ്സപ്പെട്ടില്ല. ജാമർ വാഹനം വരുന്നതിന് മുൻപാണ് പ്രതിഷേധക്കാർ എത്തിയത്. ഒരു വാഹനത്തിനുള്ളിലിരുന്നവർ പെട്ടെന്ന് ചാടി ഇറങ്ങുകയായിരുന്നു. സുരക്ഷയിൽ വീഴ്ച സംഭവിച്ചിട്ടില്ല.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *