കൈക്കൂലിപ്പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു; പൈപ്പ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലൻസ്: ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ

Spread the love

മലപ്പുറം∙ മലപ്പുറം തിരൂരങ്ങാടിയിൽ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടറെ നാടകീയമായി അറസ്റ്റ് ചെയ്ത് വിജിലൻസ്. നഗരത്തിൽ പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭ ലൈസൻസ് അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് തിരൂരങ്ങാടി പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറും തിരുവനന്തപുരം കാട്ടാക്കട സ്വദേശിയുമായ ശ്രീജി എസിനെ വിജിലൻസ് അറസ്റ്റ് ചെയ്യാനെത്തിയത്. ശ്രീജി താമസിച്ചിരുന്ന വാടക്കെട്ടിടത്തിലെത്തി കൈക്കൂലി നൽകണമെന്ന് പരാതിക്കാരിയോട് ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരാതിക്കാരി വിജിലൻസിനെ അറിയിച്ചു.

 

വിജിലൻസ് നിർദേശിച്ച പ്രകാരം മുറിയിലെത്തി പരാതിക്കാരി ശ്രീജിക്ക് പണം കൈമാറിയ ശേഷം തിരിച്ചുവന്നതിനു പിന്നാലെ വിജിലൻസ് സംഘം മുറിയിലേക്ക് ഇരച്ചെത്തി വാതിലിൽ മുട്ടി. ഈ സമയം സംശയം തോന്നിയ ശ്രീജി കൈക്കൂലിപ്പണം ടോയ്‌ലറ്റിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു. വിജിലൻസ് ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് ശ്രീജി നൽകിയത്. തുടർന്ന് മണിക്കൂറുകളോളം ശ്രീജിയുടെ താമസ സ്ഥലത്തും കെട്ടിടത്തിനു പിന്നിലെ കാടുപിടിച്ച പറമ്പിലും വിജിലൻസ് പരിശോധന നടത്തി. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പണം ക്ലോസറ്റിലിട്ട വിവരം ഇയാൾ വിജിലൻസിനോട് സമ്മതിച്ചത്. തുടർന്ന് ശ്രീജിയുടെ സാന്നിധ്യത്തിൽ ക്ലോസറ്റ് പൊളിച്ച് മാറ്റിയ ശേഷം പൈപ്പിലൂടെ ഹൈ പ്രഷറിൽ വെള്ളം പമ്പ് ചെയ്ത് നടത്തിയ പരിശോധനയിൽ പൈപ്പിൽ ബെന്റുകളിൽ തങ്ങി നിന്ന കൈക്കൂലി പണം വിജിലൻസ് കണ്ടെത്തുകയായിരുന്നു.

 

തിരൂരങ്ങാടി നഗരസഭ പരിധിയിലെ ചെമ്മാട്-കൊടിഞ്ഞി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസൻസ് ലഭിക്കുന്നതിനായാണ് പരാതിക്കാരി അപേക്ഷ നൽകിയിരുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിച്ചെങ്കിലും ‘പേപ്പർ ക്ലിയർ അല്ല’ എന്ന് പറഞ്ഞ് അപേക്ഷകൾ മടക്കിയതിനെ തുടർന്ന് ലൈസൻസ് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പരാതിക്കാരി സുഹൃത്ത് മുഖേന പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിയെ സമീപിച്ചതും ശ്രീജി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതും. തുടർന്ന് പരാതിക്കാരി മലപ്പുറം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *