‘ഞാനൊരു ചിൽ അമ്മയായിരിക്കും; പക്ഷേ എന്റെ അമ്മ എന്നെക്കുറിച്ച് വിചാരിച്ചിരിക്കുന്നത് അങ്ങനെയല്ല’

Spread the love

ഭാവിയിൽ താൻ എങ്ങനെയുള്ള അമ്മയായിരിക്കുമെന്ന ചോദ്യത്തിന് നടി തമന്ന പറഞ്ഞ മറുപടിയാണിപ്പോൾ ശ്രദ്ധേയമാകുന്നത്. താൻ ഒരു കുട്ടിയുടെ അമ്മയായാൽ വളരെ കർക്കശക്കാരിയായ രക്ഷിതാവായിരിക്കുമെന്നാണ് തന്‍റെ അമ്മ കരുതുന്നതെന്ന് നടി പറയുന്നു. എന്നാൽ അമ്മയുടെ ആ അഭിപ്രായത്തോട് വിയോജിച്ചായിരുന്നു നടിയുടെ പ്രതികരണം.

 

താൻ വളരെ ചിൽ ആയ ഒരമ്മയായിരിക്കുമെന്നാണ് ഫിലിമിഗ്യാനിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു. അമ്മയായിക്കഴിഞ്ഞാൽ താനെങ്ങനെയായിരിക്കുമെന്ന തന്റെ അമ്മയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും താൻ തന്നോട് തന്നെ കടുപ്പമായി പെരുമാറുന്നതുകൊണ്ടാവും അമ്മ അങ്ങനെ കരുതുന്നതെന്നും നടി പറയുന്നു.

 

അമ്മയുടെ പ്രവചനം ശരിയല്ലെന്നും താൻ തികച്ചും ശാന്തയായ, മക്കളോട് കൂട്ടുകൂടുന്ന, ചിൽ ആയിരിക്കുന്ന അമ്മയായിരിക്കുമെന്നും നടി പറയുന്നു. “എനിക്ക് കുട്ടികളുണ്ടായാൽ ഞാൻ അവരോട് ഒരിക്കലും സ്ട്രിക്റ്റ് ആകുമെന്ന് തോന്നുന്നില്ല. ഇന്ന് സ്കൂളിൽ പോകേണ്ട, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കൂ എന്ന് മക്കളോട് പറയുന്ന തരത്തിലുള്ള ഒരു അമ്മയാകാനാണ് എനിക്കിഷ്ടം.”- തമന്ന പറഞ്ഞു.

 

‘ദ് വാൻ: ഫോഴ്സ് ഓഫ് ദ് ഫോറസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രചാരണ തിരക്കുകളിലാണ് തമന്ന ഇപ്പോൾ. ബിഹാറിലെ പാറ്റ്നയ്ക്കടുത്തുള്ള 400 വർഷം പഴക്കമുള്ള വൻദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട നാടോടിക്കഥകളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുകയാണ്. ആദ്യ ആഴ്ചയിൽ തന്നെ 50 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട് ചിത്രം.

  • Related Posts

    രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ

    Spread the love

    Spread the loveരാത്രി ഉറങ്ങാൻ കിടക്കുമ്പോഴായിരിക്കും പലരുടെയും മനസ്സിൽ ചിന്തകൾ ഉരുണ്ടുകൂടുന്നത്. പകൽ നടന്ന കാര്യങ്ങൾ, നാളെ ചെയ്യേണ്ടവ, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബത്തിലെ ആശങ്കകൾ, ഭാവിയെക്കുറിച്ചുള്ള പേടി..അങ്ങനെ തുടങ്ങി ഒരു ലോഡ് കാര്യങ്ങൾ മനസ്സിലേക്ക് ഓടിപ്പാഞ്ഞു വരാം. ഉറങ്ങാൻ കിടന്നിട്ടും മനസ്സ്…

    ‘മാഫിയയുടെ ലോകത്തായിരുന്നു…’; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോൻ

    Spread the love

    Spread the loveആശുപത്രിയില്‍ നിന്നുമുള്ള വിഡിയോ പങ്കുവച്ച് നടിയും ഇന്‍ഫ്‌ളുവന്‍സറുമായ ലക്ഷ്മി മേനോന്‍. അനസ്‌തേഷ്യയുടെ മയക്കത്തില്‍ സംസാരിക്കുന്ന തന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ തന്നെ പരിചരിച്ചര്‍ക്ക് താരം നന്ദി പറയുന്നുണ്ട്. അതേസമയം എന്ത് രോഗത്തിനാണ് ചികിത്സ തേടി…

    Leave a Reply

    Your email address will not be published. Required fields are marked *