ഗൂഗിൾ പേ വഴി കൈക്കൂലി; തമിഴ്നാട്ടിൽ പൊലീസുകാർക്ക് സസ്പെൻഷനും പിരിച്ചുവിടലും

Spread the love

ചെന്നൈ ∙ കൈക്കൂലി വാങ്ങിയതിനും ജോലിക്കിടയിൽ വീഴ്ച വരുത്തിയതിനും തമിഴ്നാട്ടിൽ അഞ്ച് പൊലീസുകാർക്കു നേരെ വകുപ്പുതല നടപടി. സസ്പെൻഷൻ മുതൽ പിരിച്ചുവിടൽ വരെയുള്ള നടപടികളാണ് പൊലീസുകാർക്ക് ലഭിച്ചത്. തിരുനെൽവേലി, ചെന്നൈ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കു ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയതിനാണ് നടപടിയുണ്ടായത്. വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇവർക്കെതിരെ നടപടിയെടുത്തത്.

 

തിരുനെൽവേലി സിറ്റിയിലെ മേലപാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ സോർണ രാജിന് 1,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് സസ്പെൻഷൻ ലഭിച്ചത്. വാഹന പരിശോധനയ്ക്കിടെ ഒരു ഇരുചക്ര വാഹന യാത്രക്കാരനിൽ നിന്നും ഗൂഗിൾ പേ വഴിയാണ് പൊലീസ് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടത്. അതേസമയം ചെന്നൈയിൽ പതിനായിരം രൂപയാണ് കൈക്കൂലി ചോദിച്ചത്. ബീച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശിവരാജിനെയും കോൺസ്റ്റബിൾ വിവേകിനെയും ആണ് ഇവിടെ സസ്പെൻഡ് ചെയ്തത്. കൈക്കൂലി വാങ്ങിയ സംഭവത്തിൽ മാധവരം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

 

പുഴൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരീശ്വരനെതിരെ ഗുരുതരമായ അച്ചടക്ക നടപടിയാണ് സ്വീകരിച്ചത്. ഈ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. 2024-ൽ അണ്ണാനഗർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് മാരീശ്വരനെതിരെ അഴിമതി ആരോപണം ഉയർന്നത്.

  • Related Posts

    ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; കൊലപാതകം ഉള്‍പ്പടെ വിവിധ കേസുകളില്‍ പ്രതി; ഹിമാംശു ബാഹു അമേരിക്കയില്‍ പിടിയില്‍

    Spread the love

    Spread the loveന്യൂഡൽഹി: ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവുവിനെ അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി ഡൽഹിയിലും ഹരിയാനയിലുമായി റജിസ്റ്റർ ചെയ്ത ഒട്ടേറെ…

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    Leave a Reply

    Your email address will not be published. Required fields are marked *