‘സ്കൂളുകളിൽ അധ്യാപകരില്ല’; വികാരാധീനനായി എഎപി എംഎൽഎ, പിന്നാലെ സസ്പെൻഷൻ

Spread the love

ഛണ്ഡിഗഡ് ∙ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടി പഞ്ചാബിലെ മൗർ മണ്ഡലത്തിൽ നിന്നുള്ള എഎപി എംഎൽഎ സുഖ്‌വീർ സിങ് മൈസർഖാനയെ ആം ആദ്മി പാർട്ടി സസ്‌പെൻഡ് ചെയ്തു. സ്വന്തം മണ്ഡലത്തിലെ സ്കൂളുകളിൽ അധ്യാപകരുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ വികാരാധീനനായി വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് പാർട്ടി നടപടി. സുഖ്‌വീർ സിങ്ങിന്റെ പ്രാഥമിക അംഗത്വം സസ്‌പെൻഡ് ചെയ്തതായി എഎപി പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ, എംഎൽഎയുടെ വിഡിയോയും സസ്‌പെൻഷനും തമ്മിൽ നേരിട്ട് ബന്ധമുള്ളതായി പാർട്ടി പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്കമില്ലായ്മയും മാത്രമാണ് ഔദ്യോഗിക കാരണമായി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്.

 

തന്റെ മണ്ഡലത്തിലെ സർക്കാർ സ്കൂളുകളിൽ ആവശ്യത്തിന് അധ്യാപകരെ നിയമിക്കണമെന്ന് വിഡിയോയിലൂടെ സുഖ്‌വീർ സിങ് ആവശ്യപ്പെട്ടിരുന്നു. അധ്യാപകരില്ലാത്തത് മൂലം വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം വികാരാധീനനായി. ഈ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.

 

എംഎൽഎയുടെ വിഡിയോ പങ്കുവച്ച ബിജെപി നേതാവ് രവ്‌നീത് സിങ് ബിട്ടു പഞ്ചാബ് സർക്കാരിന്റെ വിദ്യാഭ്യാസ മാതൃകയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഭരണകക്ഷിയിലെ എംഎൽഎയ്ക്ക് സ്വന്തം മണ്ഡലത്തിലെ സ്കൂളുകളിൽ അധ്യാപകരെ ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വരേണ്ടി വരുന്നത് പഞ്ചാബിലെ വിദ്യാഭ്യാസ രംഗത്തിന്റെ യഥാർഥ അവസ്ഥ വെളിവാക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. പഞ്ചാബ് സർക്കാരിന്റെ വിദ്യാഭ്യാസ അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് സ്വന്തം എംഎൽഎയുടെ കണ്ണീരിലൂടെ പുറത്തുവന്നതെന്നും ബിട്ടു പറഞ്ഞു.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *