കര്‍ണാടകയില്‍ ‘മരണപ്പെട്ട’ 8 വോട്ടര്‍മാര്‍ ജീവിച്ചിരിക്കുന്നവര്‍; എസ്‌ഐആറില്‍ വീണ്ടും വിവാദം

Spread the love

കര്‍ണാടക: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വിജയാപുരയില്‍ മരണപ്പെട്ടു എന്ന വ്യാജേന 8 വോട്ടര്‍മാരെ ഒഴിവാക്കാന്‍ അപേക്ഷ സമര്‍പ്പിച്ച സംഭവം വന്‍ വിവാദത്തിന് വഴിവെച്ചു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ അല്ലമ ബഗ്വാന്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരെയാണ് ഇത്തരത്തില്‍ ജീവിച്ചിരിക്കെത്തന്നെ ‘മരണപ്പെട്ടു’ എന്ന് കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടെത്തി വിവരം അറിയിച്ചപ്പോഴാണ് തങ്ങള്‍ മരണപ്പെട്ടതായി കാണിച്ച് അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന വിവരം ഈ വോട്ടര്‍മാര്‍ അറിയുന്നത്.

 

അല്ലമ ബഗ്വാനെ കൂടാതെ മലന്‍ബി ജമാദാര്‍, മുംതാജ് മുല്ല തുടങ്ങി മറ്റ് ഏഴ് വോട്ടര്‍മാരും ഞെട്ടലിലാണ്. എസ്ഐആർ പ്രക്രിയക്കിടെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റുക എന്ന ലക്ഷ്യത്തോടെ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ 8 പേരുടെ വ്യാജമരണ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് ഈ വിഷയം പുറത്തറിയുന്നതും വിവാദമാകുന്നതും.

 

അപേക്ഷകളില്‍ നല്‍കിയിരിക്കുന്ന വോട്ടര്‍മാരുടെ പേരുകള്‍ കൃത്യമാണെങ്കിലും മാതാപിതാക്കളുടെയോ പങ്കാളിയുടെയോ പേരുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളില്‍ തെറ്റുകളുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിനോ അല്ലെങ്കില്‍ മറ്റൊരാളുടെ പേര് ചേര്‍ക്കുന്നതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിനോ ഉപയോഗിക്കുന്ന ഫോം7 അപേക്ഷകള്‍ കര്‍ണാടകയില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് ആരോപണമുണ്ട്.

സംഭവം വിവാദമായതോടെ വോട്ടര്‍ മരണപ്പെട്ടു എന്ന് കാണിച്ച് നല്‍കുന്ന അപേക്ഷകള്‍ക്കൊപ്പം മരണസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും അല്ലാത്ത പക്ഷം അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ നിന്ന് തെറ്റായ രീതിയില്‍ ഒഴിവാക്കപ്പെടുന്ന ആളുകളെ തിരികെ ചേര്‍ക്കുന്നതിനായി ഫോം6 വഴി പ്രത്യേക യജ്ഞം നടത്താനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *