കളിച്ചുകൊണ്ടിരിക്കെ, കിണറ്റിൽ വീണു; ഒന്നര വയസുകാരന് അദ്ഭുത രക്ഷ!

Spread the love

കോട്ടയം: വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിൽ വീണു. സമീപത്തെ പുരയിടത്തിൽ ജോലി ചെയ്തിരുന്ന ആൾ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. എരുമേലിക്ക് സമീപം തുമരംപാറയിലാണ് സംഭവം. കുട്ടിയെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ശനിയാഴ്ച്ച ഉച്ചയ്ക്ക് 1ന് കാവുങ്കൽ ജയിംസ് – ജോസ്‌നി ദമ്പതികളുടെ ഒന്നര വയസുള്ള ഇളയ മകൻ എയ്ദൻ‌ ആണ് കിണറ്റിൽ വീണത്. കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതോടെ തിരഞ്ഞപ്പോഴാണ് വീടിനോടു ചേർന്നുള്ള ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണുകിടക്കുന്നത് കണ്ടത്.

 

അടുത്ത പറമ്പിൽ കൃഷിപ്പണി ചെയ്തിരുന്ന പുലിപ്രപതാലിൽ പികെ ഷാജഹാൻ വീട്ടുകാരുടെ കരച്ചിൽ കേട്ട് എത്തുകയായിരുന്നു. സമീപവാസി കൊണ്ടുവന്ന ഏണിവഴി കിണറ്റിലിറങ്ങി കുഞ്ഞിനെ എടുത്തു. മുട്ടിനു മുകളിൽ മാത്രമാണ് കിണറ്റിൽ വെള്ളം ഉണ്ടായിരുന്നത്. ഈ സമയം കുഞ്ഞിന് ഒട്ടും അനക്കം ഇല്ലായിരുന്നുവെന്ന് ഷാജഹാൻ പറയുന്നു. ആശുപത്രിയിലേക്കു പോകുംവഴിയാണ് കുഞ്ഞിന് ബോധം വീണത്.

 

കിണറ്റിൽ വച്ചും പുറത്ത് എത്തിയ ശേഷവും കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്കും മാറ്റി.

  • Related Posts

    ബവ്റിജസ് ഔട്ട്‌ലെറ്റിൽ മോഷണം രണ്ടരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveകൊല്ലം∙ ഓച്ചിറ ആലംപീടികയിലെ ബവ്റിജസ് ഔട്ട്‌ലെറ്റിൽ മോഷണം. രണ്ടര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. മദ്യം മോഷണം പോയിട്ടുണ്ടോ എന്ന് സ്റ്റോക്ക് വിവരങ്ങൾ ശേഖരിച്ചെങ്കിൽ മാത്രമേ അറിയാനാകൂ. ബവ്റിജസിൽ ഇപ്പോഴും പരിശോധന തുടരുകയാണ്. ഇന്നലെ ഈ ഭാഗത്ത്…

    സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയായി വർധിപ്പിച്ചു; മെസ്സ് അലവൻസും കൂട്ടി

    Spread the love

    Spread the loveതിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർധിപ്പിച്ചു. ഇരട്ടിയായാണ് വർധിപ്പിച്ചത്. മുമ്പ് നൽകിയിരുന്ന 300 രൂപ 600 രൂപയായാണ് കൂട്ടിയത്. ക്യാമ്പ് ഫോളോവേഴ്‌സിനും 600 രൂപ അലവന്‍സ് ലഭിക്കും.  …

    Leave a Reply

    Your email address will not be published. Required fields are marked *