രഹസ്യങ്ങളുടെ ചുരുളഴിച്ച് ശേഖർ മേനോനും പാരീസ് ലക്ഷ്മിയും; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങളു’ടെ ട്രെയ്‌ലർ പുറത്ത്

Spread the love

നവാഗതരായ അർജുൻലാൽ, അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം രണ്ട് രഹസ്യങ്ങളുടെ ആദ്യ ട്രെയ്‌ലർ പുറത്ത്. ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. രണ്ട് ട്രെയ്‌ലറാണ് ചിത്രത്തിനുള്ളത്. ത്രില്ലർ സ്വഭാവമുള്ള ചിത്രം ഒക്ടോബർ 9 ന് തിയറ്ററുകളിലെത്തും.

 

വാമ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ സാക്കിർ അലി ആണ് ഈ ആന്തോളജി ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം കൂടിയാണ് രണ്ട് രഹസ്യങ്ങൾ. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിൻ്റെ ബാനറിൽ ബോണി അസ്സനാർ ആണ് ചിത്രത്തിൻ്റെ സഹനിർമാതാവ്. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.

 

ജോമോൻ തോമസ്, അബ്ദുൾ റഹീം എന്നിവരാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം. റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് സംഗീതം നൽകുന്നത് വിശ്വജിത്ത് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സഫ്ന വി. ടി,പ്രോജക്ട് ഡിസൈനർ- വിജയകുമാർ പ്രഭാകരൻ, കലാ സംവിധാനം- ലാലു തൃക്കളം, കെ.ആർ ഹരിലാൽ, ഉല്ലാസ് കെ.യു, മേക്കപ്പ്- സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്മിജി കെ.ടി, സൗണ്ട് ഡിസൈനർ – കരുൺപ്രസാദ്, ആക്ഷൻ- റൺ രവി, കളറിസ്റ്റ് – ഷാൻ ആഷിഫ്, സ്റ്റുഡിയോ- ഹൈ സ്റ്റുഡിയോസ്,സ്റ്റിൽസ്- സച്ചിൻ രവി, ജോസഫ്, പബ്ലിസിറ്റി ഡിസൈൻസ്- രാഹുൽ രാജ്, പിആർഒ- പി ശിവപ്രസാദ് എന്നിവരുമാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.

 

  • Related Posts

    യുവതിയെ പിന്തുടർന്ന് ശല്ല്യം ചെയ്തു, ഭീഷണിപ്പെടുത്തി, ഇന്ത്യൻ വംശജനായ സര്‍ക്കാരുദ്യോഗസ്ഥന്‍റെ ജാമ്യാപേക്ഷ തള്ളി

    Spread the love

    Spread the loveഓസ്‌ട്രേലിയയിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, സർക്കാർ ഡാറ്റാബേസുകൾ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എ.സി.ടി. ഗവൺമെന്റിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന സുയാഷ് സിൻഹ (31) ആണ്…

    ക്ഷേത്ര സെക്രട്ടറിയായിരിക്കെ തിരുവാഭരണം കാണാതായി, കൃഷിയിടം വിറ്റ് ആഭരണങ്ങൾ നൽകേണ്ടി വന്നു; ഒടുവിൽ…

    Spread the love

    Spread the loveകട്ടപ്പന ∙ കൊച്ചറ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട 7.3 പവന്റെ സ്വർണ തിരുവാഭരണങ്ങൾ മോഷ്ടിച്ച പൂജാരിയെ പൊലീസ് പിടികൂടിയപ്പോൾ തെറ്റു ചെയ്യാതെ പഴികേൾക്കേണ്ടി വന്ന ക്ഷേത്രം സെക്രട്ടറി സുരേന്ദ്രൻ നായർക്ക് അഗ്നിശുദ്ധി. സ്വന്തം പേരിലുള്ള ഒരേക്കർ കൃഷിയിടം…

    Leave a Reply

    Your email address will not be published. Required fields are marked *