വാഹന പരിശോധനയ്ക്കിടെ രക്തക്കറയുമായി യുവാവ്; കൊലപാതക കേസിലെ പ്രതി പിടിയിൽ

Spread the love

തിരുവനന്തപുരം ∙ തിരുവനന്തപുരം പൊഴിയൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനൂപ് മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. വിഴിഞ്ഞത്ത് പൊലീസ് വാഹന പരിശോധനയ്ക്കിടെ ശരീരത്തിൽ രക്തക്കറയുമായി എത്തിയ അനൂപിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇയാൾ സഞ്ചരിച്ച വാഹനത്തിൽനിന്നും കത്തിയും ലഭിച്ചിരുന്നു.

 

പൊലീസ് നൽകുന്ന വിവരപ്രകാരം ഇന്നലെയാണ് അനൂപ് സുഹൃത്തായ രാജനെ കൊലപ്പെടുത്തിയത്. പൊഴിയൂർ പൂഴിക്കുന്ന് സ്വദേശിയായ രാജൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ പിണങ്ങി പോയിരുന്നു. രാജന്റെ സുഹൃത്തായ അനൂപ് സ്ഥിരമായി വീട്ടിൽ മദ്യപിക്കാൻ എത്തുമായിരുന്നു. കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെ രാജനും അനൂപും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് അനൂപ് രാജനെ കുത്തുകയായിരുന്നു. രാജന്റെ ശരീരത്തിൽ 35 ലേറെ കുത്തേറ്റിട്ടുണ്ട്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായും പൊലീസ് പറഞ്ഞു.

 

ചോദ്യം ചെയ്യലിൽ കൊലപാതക വിവരം വെളിപ്പെടുത്തിയതോടെ വിഴിഞ്ഞം പൊലീസ് പ്രതിയെ പൊഴിയൂർ പൊലീസിനു കൈമാറി. കൊല്ലപ്പെട്ട രാജന്റെ വാഹനവുമായി പോകുമ്പോഴാണ് അനൂപിനെ പൊലീസ് പിടികൂടിയത്.

  • Related Posts

    മദ്യപാനത്തെ തുടർന്നുള്ള തർക്കം; ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

    Spread the love

    Spread the loveതൊടുപുഴ∙ അടിമാലി ശല്യംപാറയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. നേരത്തെയും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.   മോഷണ കേസിൽ പ്രസാദ് ജയിലിൽ…

    പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതി ചേർത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഒരാളുടെ ആനുകൂല്യങ്ങൾ തടഞ്ഞു

    Spread the love

    Spread the loveതിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. പി.സതീഷ് സർവീസിൽനിന്ന് മാസങ്ങൾക്ക് മുൻപ് വിരമിച്ചിരുന്നു. കേസിൽ പ്രത്യേക…

    Leave a Reply

    Your email address will not be published. Required fields are marked *