ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി

Spread the love

 

കൽപ്പറ്റ: ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ കൽപ്പറ്റ പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവാണ് പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ അപകടനിലയിൽ നിന്ന് രക്ഷപ്പെട്ടത്.

 

ആത്മഹത്യ ശ്രമം അറിഞ്ഞ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മാരായ സൂസന്ന, മുജീബ് റഹ്‌മാൻ, സി.പി.ഒ അരുണ്‍ജിത് എന്നിവരടങ്ങുന്ന പോലീസ് സംഘം ഗൗരവം മനസ്സിലാക്കി ഉടൻ യുവാവിന്റെ വീട്ടിലെത്തി. ഇതിനിടെ പോലീസുകാർ ഫോണിലൂടെ യുവാവുമായി സംസാരിച്ച് പിന്തിരിപ്പിക്കാനും ശ്രമിച്ചു. വീട് അകത്ത് നിന്ന് അടച്ച നിലയിലായിരുന്നതിനാൽ പിൻവാതിൽ വഴി അകത്ത് പ്രവേശിച്ച പോലീസ് സംഘം യുവാവിനോട് സംസാരിച്ച് ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചു.

തുടർന്ന് അപകടകരമായ സാഹചര്യം ഒഴിവാക്കി യുവാവിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ആവശ്യമായ വൈദ്യസഹായത്തിനായി കൈനാട്ടി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ഓരോ ജീവനും മൂല്യമുണ്ട്, ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

  • Related Posts

    യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ട് പേർ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പുനിയാനം സ്വദേശിയായ ഉറക്കുന്ന് പറമ്പില്‍ കനകരാജ് കെ. (28), പേരാവൂര്‍ മണത്തണമേലെ മുരിങ്ങോടി…

    ജില്ലയിൽ ഓറഞ്ച് അലർട്ട്;ജാഗ്രത നിർദേശം

    Spread the love

    Spread the loveകേന്ദ്ര കാലാവസ്ഥ വകുപ്പ്, വയനാട് ജില്ലയിൽ 22/10/26, 23/10/26, 24/10/26, 25/10/26, തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

    Leave a Reply

    Your email address will not be published. Required fields are marked *