ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ

Spread the love

പുന്നയൂർ (തൃശൂർ) ∙ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഇരുമ്പനം ചക്കപ്പറമ്പിൽ സന്തോഷിന്റെയും സിനിയുടെയും മകൾ സാന്ദ്ര (29) ആണു മരിച്ചത്. ഇന്നലെ രാവിലെ 11.45ന് ആണു മരണവിവരം പുറത്തറിഞ്ഞത്.

 

സാന്ദ്രയും പുന്നയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരി ദേവികൃഷ്ണയുമാണ് ഇവിടെ താമസിച്ചിരുന്നത്. ദേവികൃഷ്ണ കഴിഞ്ഞദിവസം വീട്ടിലേക്കു പോയിരുന്നു. ബ്ലോക്ക് കോൺഫറൻസിൽ സാന്ദ്രയെ കാണാത്തതിനെത്തുടർന്നു സഹപ്രവർത്തകർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അങ്കണവാടി ടീച്ചർ ചെന്നപ്പോഴാണ് ഉപകേന്ദ്രത്തിലെ ഡോക്ടേഴ്സ് കൺസൽറ്റിങ് റൂമിൽ മരിച്ചനിലയിൽ കണ്ടത്. ആത്മഹത്യക്കുറിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്. അവിവാഹിതയാണ്.

  • Related Posts

    അപകടം സുഹൃത്തിനോട് വിവരിക്കുന്ന നിര്‍ണായക ശബ്ദസന്ദേശം പൊലീസിന്, ‘രക്ഷപ്പെടാന്‍’ നിര്‍ദേശം; സുഹൈല്‍ ആദ്യം വിളിച്ചത് പിതാവിനെ

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക സന്ദേശം പൊലീസിന് ലഭിച്ചു. മദ്യപിച്ചതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും ഓഡിയോ സന്ദേശത്തിലുണ്ട്. അപകടം ഉണ്ടായതിന് പിന്നാലെ പ്രതി സുഹൈല്‍ സജീവ് പിതാവിനെ വിളിച്ചതിന്റെ ശബ്ദസന്ദേശവും പൊലീസിന്…

    ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സും യൂണിഫോമും ഇല്ല; സീറ്റ് ബെല്‍റ്റും ധരിച്ചില്ല; സ്‌കൂള്‍ ബസുകള്‍ക്ക് പിഴ

    Spread the love

    Spread the loveകൊച്ചി: എറണാകുളം എന്‍ഫോഴ്സ്‌മെന്റ്‌റ് ആര്‍.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളില്‍ സ്‌കൂള്‍ ബസുകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 34 വാഹനങ്ങള്‍ക്ക് 57,250 രൂപ പിഴ…

    Leave a Reply

    Your email address will not be published. Required fields are marked *