ചലച്ചിത്രപ്രവർത്തകയും ഇൻഫ്ലുവൻസറുമായ ലേഖ അംബുജാക്ഷൻ അന്തരിച്ചു

Spread the love

പെരിങ്ങോം ( കണ്ണൂർ) ∙ ചലച്ചിത്രപ്രവർത്തകയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ പെരിങ്ങോം പുൽക്കിയിലെ ടി.ലേഖ (ലേഖ അംബുജാക്ഷൻ – 44) അന്തരിച്ചു. അർബുദത്തെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലേഖയുടെ കാൻസർവിരുദ്ധ പോരാട്ടം സമൂഹമാധ്യമങ്ങളിൽ കയ്യടി നേടിയിരുന്നു. രണ്ടുവർഷം മുൻപാണ് രോഗം സ്ഥിരീകരിച്ചത്.

 

കുട്ടികളുടെ സംരക്ഷണവും പ്രകൃതിയും പ്രമേയമാക്കി 2019ൽ പുറത്തിറങ്ങിയ ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന സിനിമയുടെ തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതസംവിധാനം എന്നിവ നിർവഹിച്ചതു ലേഖയാണ്. സിനിമയിൽ ശ്രദ്ധേയമായ വേഷവും ചെയ്തു. ചിത്രം സംവിധാനം ചെയ്തത് ഭർത്താവ് അംബുജാക്ഷൻ നമ്പ്യാരാണ്. നാഗാ വംശജരുടെ ജീവിതം പ്രമേയമാക്കി ചെയ്ത ഡോക്യുമെന്ററി ശ്രദ്ധ നേടി.

 

സംസ്കാരം നടത്തി. സാമൂഹിക, കലാ, സാംസ്കാരിക രംഗത്തെ നൂറുകണക്കിനു പേർ പെരിങ്ങോത്തെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. പരേതനായ അമ്പുവിന്റെയും തളിയിൽ കല്യാണിയുടെയും മകളാണ്. മക്കൾ: വിദ്യാർഥികളായ ആദികേശ്, അതിഥി (പിഇഎസ് വിദ്യാലയം പയ്യന്നൂർ). സഹോദരി: സിന്ധു (ബെംഗളൂരു).

  • Related Posts

    പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതി ചേർത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഒരാളുടെ ആനുകൂല്യങ്ങൾ തടഞ്ഞു

    Spread the love

    Spread the loveതിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. പി.സതീഷ് സർവീസിൽനിന്ന് മാസങ്ങൾക്ക് മുൻപ് വിരമിച്ചിരുന്നു. കേസിൽ പ്രത്യേക…

    മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെതിരെ സ്റ്റേറ്റസ്; ഒരു മണിക്കൂറിനുള്ളിൽ മദ്യപാനിയുടെ കാറിടിച്ചു, അധ്യാപകന് ദാരുണാന്ത്യം

    Spread the love

    Spread the loveമലപ്പുറം∙ മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് എതിരെ സ്റ്റേറ്റസ് ഇട്ട് ഒരു മണിക്കൂറിനുള്ളിലാണ് അധ്യാപകൻ മദ്യപന്റെ കാറിടിച്ച് മരിച്ചത്. മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീനാണ് (36) മരിച്ചത്. ഒതുക്കുങ്ങലിൽ ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഷറഫുദ്ദീനും…

    Leave a Reply

    Your email address will not be published. Required fields are marked *