ലഹരിക്ക് വിട; വിനോദത്തിനും വിശ്രമത്തിനും ഇടമൊരുക്കി ‘റിലാക്സ്’ കേന്ദ്രം തുറന്നു

Spread the love

 

മേപ്പാടി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി വൈത്തിരി താലൂക്കിൽ ‘റിലാക്സ്’ (RELACZ – Rest & Entertainment in Leisure times at Comfort Zones) കേന്ദ്രത്തിന് ചുണ്ടേലിൽ തുടക്കമായി. “ലഹരിക്ക് വിട, വിനോദത്തിനിടം, വിശ്രമത്തിനൊരിടം” എന്ന സന്ദേശമുയർത്തിയാണ് യുവാക്കൾക്കും പൊതുജനങ്ങൾക്കുമായി ആരോഗ്യകരമായ വിനോദ-വിശ്രമ സൗകര്യങ്ങളൊരുക്കുന്ന പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.

ചുണ്ടേലിൽ പ്രവർത്തനമാരംഭിച്ച റിലാക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവ്വഹിച്ചു.വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കേന്ദ്രത്തിലെ സെൽഫി പോയിന്റിന്റെ ഉദ്ഘാടനം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. ചേലോട് എസ്റ്റേറ്റ് മാനേജർ ഫാ ഫ്രാൻസൺ മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന് നടന്ന ചടങ്ങിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (വിമുക്തി) സജിത്ത് ചന്ദ്രൻ ലഹരിവിരുദ്ധ സന്ദേശം നൽകി.വിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷാനവാസ് പള്ളിയാൽ, ചീഫ് ജനറൽ അഡ്മിനിസ്ട്രേഷൻ സൂപ്പി കല്ലങ്കോടൻ, വാർഡ് മെമ്പർ ഷൈനി,എം.മുജീബ് ടി.ജെ.പൗലോസ്,ജോസ് മാഷ്,മൊയ്തീൻകുട്ടി എന്നിവർ ആശംസകളർപ്പിച്ചു

ചടങ്ങിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദീൻ സ്വാഗതവും എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം നന്ദിയും രേഖപ്പെടുത്തി.

യുവതലമുറയെ ലഹരിയുടെ വഴികളിൽ നിന്നും പിന്തിരിപ്പിച്ച് സർഗ്ഗാത്മകവും മാനസികോല്ലാസം പകരുന്നതുമായ അന്തരീക്ഷത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഇത്തരം റിലാക്സ് കേന്ദ്രങ്ങൾ നാടിന് സമർപ്പിക്കുന്നത്.

  • Related Posts

    യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ട് പേർ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പുനിയാനം സ്വദേശിയായ ഉറക്കുന്ന് പറമ്പില്‍ കനകരാജ് കെ. (28), പേരാവൂര്‍ മണത്തണമേലെ മുരിങ്ങോടി…

    ജില്ലയിൽ ഓറഞ്ച് അലർട്ട്;ജാഗ്രത നിർദേശം

    Spread the love

    Spread the loveകേന്ദ്ര കാലാവസ്ഥ വകുപ്പ്, വയനാട് ജില്ലയിൽ 22/10/26, 23/10/26, 24/10/26, 25/10/26, തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

    Leave a Reply

    Your email address will not be published. Required fields are marked *