ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

Spread the love

കൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട് വർഷം മുൻപ് പണം വാങ്ങിയത്. കമ്പനി നഷ്ടത്തിലാണെന്നും പണം നിക്ഷേപിച്ചാൽ കമ്പനിയുടെ ബോർഡിൽ അംഗമാക്കാം എന്നുമായിരുന്നു വാഗ്ാദനം.

 

അതേസമയം തന്നെ ഇരയാക്കിയത് കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ ആണെന്ന് യുവാവിനു മനസ്സിലായിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. കമ്പനിയുടെ ഡയറക്ടറാണെന്നാണ് ലത സ്വയം പരിചയപ്പെടുത്തിയത്. എന്നാൽ ഇന്ദ്രാമേനോൻ എന്ന പേരിലായിരുന്നു പരിചയം സ്ഥാപിച്ചത്. ലതയ്ക്കൊപ്പം കൂട്ടാളികളായ മൂന്നു പേരും പിടിയിലായിട്ടുണ്ട്. അനിൽകുമാർ, സുനിൽകുമാർ, സിന്ധു തുടങ്ങിയവരാണ് പിടിയിലായത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. നിരവധി പേരെ സമാനമായ രീതിയിൽ ലത കബളിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

  • Related Posts

    സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

    Spread the love

    Spread the loveമലപ്പുറം: സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ ജുനൈദാണ് (13) മരിച്ചത്. മരണത്തിന് പിന്നില്‍ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.…

    കരൾ പകുത്തുനൽകി ജീവൻ രക്ഷിക്കാൻ പുൽപ്പള്ളി സ്വദേശിയായ യുവാവ്; മാതൃകയായി 23-കാരൻ അഫ്സൽ  

    Spread the love

    Spread the loveപുൽപ്പള്ളി: ഗുരുതരമായ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കരൾ പൂർണ്ണമായി തകരാറിലായ 45-കാരന് സ്വന്തം കരളിന്റെ ഒരു ഭാഗം പകുത്തുനൽകി പുതുജീവിതമേകാൻ തയ്യാറെടുത്ത് പുൽപ്പള്ളി സ്വദേശിയായ അഫ്സൽ പി.എൻ (23). കേളക്കവല പുറ മഠത്തിൽ നാസർ – മൈമുന ദമ്പതികളുടെ…

    Leave a Reply

    Your email address will not be published. Required fields are marked *