‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

Spread the love

നെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കളാണ് പ്രതിയെ മർദിച്ചതെന്നാണ് കരുതുന്നത്. ആശുപത്രിയിൽനിന്നു സുഹൈലിനെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ, ‘നിന്റെ അച്ഛൻ എവിടെയെടാ’ എന്ന് ചോദിച്ചായിരുന്നു ആക്രമിക്കാൻ ശ്രമമുണ്ടായത്. അപകടത്തിനു ശേഷം, എന്തുവന്നാലും വീട്ടുകാർ നോക്കുമെന്നായിരുന്നു സുഹൈലിന്റെ വെല്ലുവിളിയെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.

 

ഇന്ന് പുലർച്ചെയാണ് അത്താണി സിഗ്നലിനു സമീപം അപകടമുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളൻകുഴി പ്രദീപ് കുമാറിന്റെ മകൾ ഗോപിക (21) എന്നിവരാണു മരിച്ചത്. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സുഹൈലിനെ നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏൽപിച്ചത്.

 

വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന ആഡംബര കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ച 3 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. 100 മീറ്ററോളം സ്കൂട്ടറിനെ കാർ റോഡിലൂടെ നിരക്കി. പാലക്കാട് സ്വദേശിയാണ് ഗോപിക. ദേവിക വയനാട്ടുകാരിയാണ്. കർണാടക സ്വദേശിയാണ് ഇയാസ്. തൃക്കാക്കരയിലെ ഷോപ്പിലെ ജീവനക്കാരാണ് മരിച്ചവരെന്നാണ് വിവരം.

  • Related Posts

    സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

    Spread the love

    Spread the loveമലപ്പുറം: സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ ജുനൈദാണ് (13) മരിച്ചത്. മരണത്തിന് പിന്നില്‍ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.…

    കരൾ പകുത്തുനൽകി ജീവൻ രക്ഷിക്കാൻ പുൽപ്പള്ളി സ്വദേശിയായ യുവാവ്; മാതൃകയായി 23-കാരൻ അഫ്സൽ  

    Spread the love

    Spread the loveപുൽപ്പള്ളി: ഗുരുതരമായ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കരൾ പൂർണ്ണമായി തകരാറിലായ 45-കാരന് സ്വന്തം കരളിന്റെ ഒരു ഭാഗം പകുത്തുനൽകി പുതുജീവിതമേകാൻ തയ്യാറെടുത്ത് പുൽപ്പള്ളി സ്വദേശിയായ അഫ്സൽ പി.എൻ (23). കേളക്കവല പുറ മഠത്തിൽ നാസർ – മൈമുന ദമ്പതികളുടെ…

    Leave a Reply

    Your email address will not be published. Required fields are marked *