സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് പന്ത്രണ്ടുകാരി മരിച്ചു

Spread the love

പാലക്കാട്∙ ഒറ്റപ്പാലം ലക്കിടി കൂട്ടുപാതക്ക് സമീപം സംസ്ഥാന പാതയിൽ സ്കൂട്ടറിന്റെ പിന്നിൽ സ്വകാര്യ ബസിടിച്ച് പന്ത്രണ്ടുകാരി മരിച്ചു. പത്തിരിപ്പാല സ്വദേശിയായ ആസിഫിന്റെ മകൾ ഫിയ ഫാത്തിമയാണ് മരിച്ചത്. സ്കൂട്ടറിൽ ഉണ്ടായിരുന്ന ആസിഫ്, സുമയ്യ, രണ്ട് മക്കൾ എന്നിവർക്കു പരുക്കേറ്റു. ലക്കിടി പെട്രോൾ പമ്പിന് സമീപം 9.45ഓടെയാണ് അപകടം.

 

പാലക്കാടുനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം സ്കൂട്ടറിനെ ബസ് ഏറെ ദൂരം റോഡിലൂടെ വലിച്ചിഴച്ചു. പരുക്കേറ്റവരെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • Related Posts

    മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; ആലപ്പുഴയിൽ മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു

    Spread the love

    Spread the loveമരുമകൻ ഭാര്യാമാതാവിനെ കുത്തിക്കൊന്നു. നൂറനാട് ഇടക്കുന്നം നെല്ലു വിളയിൽ ജയകുമാരി (45) ആണ് മരിച്ചത്. ജയകുമാരിയുടെ മരുമകൻ ആലപ്പുഴ പഴവീട് സ്വദേശി ജോജി ജോസഫ് (30) ആണ് കുത്തിയത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.‌ ജയകുമാരിയുടെ മകൾ…

    ദേശീയപാതയില്‍ അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveമലപ്പുറം: തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് വികെ പടിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് സഹോദരങ്ങള്‍ മരിച്ചു. കോട്ടക്കല്‍ പൊന്മള പള്ളാനിപറമ്പ് പിടക്കോഴി വീട്ടില്‍ പി.കെ. ജിസ്മിന സുലൈമാന്‍ (23), സഹോദരന്‍ പി.കെ. ജിബിന്‍ സുലൈമാന്‍ (19) എന്നിവരാണ് മരിച്ചത്.   വെള്ളിയാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *