സിനിമയിൽനിന്നു പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ലഭിച്ചില്ല; ‘കള്ളന്മാരുടെ വീടി’ന്റെ സംവിധായകൻ മോഷണക്കേസിൽ അറസ്റ്റിൽ

Spread the love

ഷൊർണൂർ ∙ ട്രെയിൻ യാത്രക്കാരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കവർന്ന കേസിൽ സിനിമാ സംവിധായകൻ അറസ്റ്റിൽ. ഈയിടെ പുറത്തിറങ്ങിയ ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകൻ പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈൻ ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശിനിയുടെ 80,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ ട്രെയിനിൽ നിന്നു മോഷണംപോയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതിയെ തിരിച്ചറിഞ്ഞത്.

 

മാന്യമായ വസ്ത്രധാരണത്തോടെ ട്രെയിനുകളിൽ യാത്രചെയ്ത്, യാത്രക്കാരുടെ ശ്രദ്ധ മാറുന്ന സമയത്താണു മോഷണം നടത്തിയിരുന്നതെന്നാണു പൊലീസിന്റെ കണ്ടെത്തൽ. സെക്കൻഡ് ഹാൻഡ് സാധന വ്യാപാരത്തിലെ ഇടനിലക്കാരനാണെന്നു കടക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇവ വിൽപന നടത്തിയിരുന്നത്. സിനിമയിൽനിന്നു പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ലഭിക്കാത്തതിനാൽ സാമ്പത്തിക ബാധ്യതകൾ തീർക്കാനാണു മോഷണത്തിലേക്കു തിരിഞ്ഞതെന്നു പ്രതി മൊഴിനൽകിയിട്ടുണ്ട്.

  • Related Posts

    ദേശീയപാതയില്‍ അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveമലപ്പുറം: തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് വികെ പടിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് സഹോദരങ്ങള്‍ മരിച്ചു. കോട്ടക്കല്‍ പൊന്മള പള്ളാനിപറമ്പ് പിടക്കോഴി വീട്ടില്‍ പി.കെ. ജിസ്മിന സുലൈമാന്‍ (23), സഹോദരന്‍ പി.കെ. ജിബിന്‍ സുലൈമാന്‍ (19) എന്നിവരാണ് മരിച്ചത്.   വെള്ളിയാഴ്ച…

    വരുന്നു അര്‍ണബ് ചുഴലിക്കാറ്റ്; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാലിടത്ത് യെല്ലോ; മഴ കനക്കും

    Spread the love

    Spread the loveതിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ശനിയാഴ്ട തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഒക്ടോബർ 25-ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും…

    Leave a Reply

    Your email address will not be published. Required fields are marked *