കണ്ണൂർ ∙ തലശ്ശേരിയിൽ വിദ്യാർഥിനി കയറിയ ഉടൻ ബസ് മുന്നോട്ടെടുത്തു. വാതിൽപടിയിൽ നിന്ന വിദ്യാർഥിനി പുറത്തേക്ക് തെറിച്ചു വീണു. റോഡില്‍ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ബുധൻ രാവിലെ എട്ടരയ്ക്ക് തലശേരി സഹകരണ ആശുപത്രിക്കു മുൻപിൽ വച്ചാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരുന്ന ബസാണ് വിദ്യാര്‍ഥിനി കയറിയ ഉടന്‍ മുന്നോട്ടെടുത്തത്. അതേസമയം കുട്ടിയോട് ബസിൽ കയറേണ്ട എന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നുവെന്നും റോഡിൽ വീണ കുട്ടിയുടെ അടുത്തുചെന്ന് ജീവനക്കാര്‍ കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു എന്നുമാണ് യാത്രക്കാര്‍ പറയുന്നത്.






