‘നിന്റെ തല ഞാൻ വെട്ടും’: കൗമാരക്കാരനെ കൊടുവാൾ കൊണ്ട് വെട്ടി, റീലാക്കി പ്രദർശനം

Spread the love

തൃശൂർ ∙ കൗമാരക്കാരന്റെ കഴുത്തിൽ കൊടുവാൾ കൊണ്ട് ആഞ്ഞുവെട്ട‍ുന്ന റീൽ ചിത്രീകരിച്ചു പ്രദർശിപ്പിച്ചു ചെറുപ്പക്കാരുടെ ചോരക്കളി. പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ല‍ൂരിൽ മൂന്നാഴ്ച മുൻപു ലഹരിസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചകളാണു റീല്‍ ആയി പകർത്തി പ്രചരിപ്പിക്കുന്നത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടൻ വെട്ടേറ്റയാളുടെ വീട്ടിൽ എത്തി അന്വേഷിച്ചെങ്കിലും അവർ പരാതിയില്ലെന്നറിയിച്ചതാണു തുടർ നടപടികൾക്കു തടസ്സമായതെന്നു പുതുക്കാട് പൊലീസ് അറിയിച്ചു.

 

‘നിന്റെ തല ഞാൻ വെട്ടും’ എന്ന ആക്രോശത്തോടെ കൊടുവാൾ കൊണ്ട് ഒരാൾ എതിർ സംഘത്തിൽപ്പെട്ട കൗമാരക്കാരന്റെ കഴുത്തിൽ വെട്ടുന്നതു ദൃശ്യങ്ങളിൽ കാണാം. മറ്റൊരു ചെറുപ്പക്കാരനെ തുടർച്ചയായി മർദിച്ചവശനാക്കിയ ശേഷം പാടത്തെ വെള്ളക്കെട്ടിലേക്ക് എറിയുന്നുമുണ്ട്. ലഹരിസംഘങ്ങൾ മുൻപും പ്രശ്നമുണ്ടാക്കിയ മേഖലയിലാണു വീണ്ടും സംഘർഷം. പാടത്തോടു ചേർന്ന ആളൊഴിഞ്ഞ മേഖലയിൽ ലഹരി ഉപയോഗിക്കാനെത്തുന്ന രണ്ടു സംഘങ്ങൾ തമ്മിൽ ഇവിടെ സംഘർഷാന്തരീക്ഷം നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു. മണ്ണംപേട്ട ഭാഗത്തു നിന്നുള്ള സംഘം കൂടുതൽ ചെറുപ്പക്കാരുമായെത്തി കല്ലൂർ ഭാഗത്തെ സംഘത്തിനു നേർക്കാണ് ആക്രമണം നടത്തിയതും റീൽ പകർത്തിയതും.

 

‘അവനെ നീ നോക്കിവച്ചോ. നാളെ സ്കൂളിൽ വരുമ്പോൾ അവനെ ഞാൻ എടുക്കും. എടുക്കുമെന്നു പറഞ്ഞാൽ ആരായാലും എടുക്കും. കഴുത്ത് ഞാൻ വെട്ടും’– എന്ന് ആക്രോശിച്ചു കൊണ്ടാണ് ആക്രമണവും അസഭ്യവർഷവും. എതിർ സംഘത്തിൽപ്പെട്ട കൗമാരക്കാരന്റെ കഴുത്തിനു നേർക്ക് ആഞ്ഞുവീശുന്ന കൊടുവാൾ നേരിയ വ്യത്യാസത്തിനാണു കഴുത്തിൽ മുറിവേൽപ്പിച്ചു കടന്നുപോകുന്നതെന്നു ദൃശ്യങ്ങളിൽ വ്യക്തം. മറ്റൊരു ചെറുപ്പക്കാരനെ സംഘം ചേർന്നു മർദിക്കുമ്പോൾ റീൽ പകർത്തുന്നയാൾ ‘തല്ലിക്കൊല്ലെടാ അവനെ’ എന്ന് ആർത്തുവിളിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. മേഖലയിലെ ചെറുപ്പക്കാരുടെ സംഘങ്ങൾ ഈ റീൽ പശ്ചാത്തല സംഗീതം കയറ്റി വീരപരിവേഷത്തോടെ പ്രചരിപ്പിക്കുന്നുണ്ട്.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *