അഭിമന്യു വധക്കേസിലെ പ്രതികൾക്ക് ഒരേ വസ്ത്രം, ഒരേ രൂപം; മാസ്ക് അഴിപ്പിച്ച് കോടതി

Spread the love

കൊച്ചി∙ അഭിമന്യു വധക്കേസിന്റെ വിചാരണയ്ക്കായി കോടതിയിലെത്തിയ പ്രതികൾ ധരിച്ചിരുന്ന മുഖം മറയ്ക്കുന്ന മാസ്ക് അഴിപ്പിച്ച് കോടതി. ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികളുടെ ഭാഗമായ സാക്ഷി വിസ്താരത്തിന് എത്തിയപ്പോഴായിരുന്നു പ്രതികൾ മാസ്ക് അടക്കം ധരിച്ച് കോടതി മുറിക്കുള്ളില്‍ പ്രവേശിച്ചത്. തുടർന്ന് മാസ്ക് മാറ്റാൻ കോടതി നിർദേശിച്ചു. സാക്ഷി തിരിച്ചറിഞ്ഞ പ്രതികൾ ഇനിയും രൂപമാറ്റം വരുത്തി കോടതിയില്‍ ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

 

2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഇതിൽ 16 പേരുടെ വിചാരണയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. വിചാരണ നാലു മാസത്തിനുള്ളിൽ തീർക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. അഭിമന്യു കൊല്ലപ്പെട്ട് എട്ടു വർഷങ്ങൾക്കു ശേഷമാണ് ഇന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. തുടക്കത്തിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യവും മാധ്യമങ്ങളെ ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞിരുന്നു.

 

വിചാരണയുടെ ആദ്യ ദിനമായ ഇന്ന്, വെളുത്ത മുണ്ടും ഹാഫ് സ്ലീവ് വെളുത്ത ഷർട്ടും കറുത്ത ഷൂവും മുഖം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള മാസ്കും തൊപ്പിയും ധരിച്ചാണ് പ്രതികൾ എത്തിയത്. എന്നാൽ പ്രതികളുടെ മാസ്ക് കോടതി അഴിപ്പിക്കുകയും കോടതിക്കുള്ളിൽ മാസ്ക് അനുവദിക്കില്ലെന്ന് നിർദേശം നൽകുകയും ചെയ്തു. പ്രതികളെല്ലാം ഒരേപോലെ തലമുടി വെട്ടിയും ഷേവ് ചെയ്തുമാണ് എത്തിയത്. അഭിമന്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് െപാലീസിന് വിവരങ്ങൾ നൽകിയ സഹപാഠിയാണ് ഇന്ന് കോടതിയിൽ സാക്ഷിയായി എത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞ സാക്ഷി, ഇന്ന് കോടതിയിൽ എത്തിയ പ്രതികളിൽ രൂപമാറ്റം കാരണം മൂന്ന് പേരെ തിരിച്ചറിയാൻ സാധിച്ചില്ല എന്ന് വ്യക്തമാക്കി.

 

പ്രധാന വിസ്താരത്തിന് ശേഷം ഈ സാക്ഷിയ ഉൾപ്പെടെ എല്ലാ സാക്ഷികളെയും ഒരുമിച്ച് എതിർവിസ്താരം ചെയ്യണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറും അഭിമന്യുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും ഈ ആവശ്യത്തെ എതിർത്തു. പ്രതികൾ ഇനിയും രൂപമാറ്റം വരുത്തി സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാനും സ്വാധീനിക്കാനും ശ്രമിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തുടർന്ന് വിചാരണയുടെ തുടർന്നുള്ള ദിവസങ്ങളിലും എതിർവിസ്താരം നടത്തുമ്പോഴും പ്രതികൾ ഇന്നു വന്നതിന് വിരുദ്ധമായ രൂപത്തിൽ വന്നാൽ കർശന നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. നാളെയും സാക്ഷി വിസ്താരം തുടരും. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻ രാജും അഭിമന്യുവിന്റെ കുടുംബത്തിനു വേണ്ടി അഡ്വ. കെ.എസ്.അരുൺ കുമാറും പ്രതികൾക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ ബി.രാമൻ പിള്ളയും ഹാജരായി.

  • Related Posts

    മദ്യപാനത്തെ തുടർന്നുള്ള തർക്കം; ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

    Spread the love

    Spread the loveതൊടുപുഴ∙ അടിമാലി ശല്യംപാറയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. നേരത്തെയും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.   മോഷണ കേസിൽ പ്രസാദ് ജയിലിൽ…

    പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതി ചേർത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഒരാളുടെ ആനുകൂല്യങ്ങൾ തടഞ്ഞു

    Spread the love

    Spread the loveതിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. പി.സതീഷ് സർവീസിൽനിന്ന് മാസങ്ങൾക്ക് മുൻപ് വിരമിച്ചിരുന്നു. കേസിൽ പ്രത്യേക…

    Leave a Reply

    Your email address will not be published. Required fields are marked *