കോഴിക്കൂട് പോലെ പുതിയ കെഎസ്ആർടിസി ബസുകൾ; സീറ്റുകൾ കുത്തനെ, കൊടുംചൂടിൽ ദീർഘയാത്ര കഠിനം

Spread the love

തിരുവനന്തപുരം∙ സ്‌പോൺസർമാരിൽനിന്നുൾപ്പെടെ പണം സമാഹരിച്ച് കെഎസ്ആർടിസി പുതിയതായി വാങ്ങിയ പല ബസുകളും സ്‌കൂൾ ബസുകളായി ചില കമ്പനികൾ പുറത്തിറക്കുന്നതാണെന്ന് ആക്ഷേപം. ഇവ ദീർഘദൂര യാത്രയ്ക്കു യോജിച്ചതല്ലെന്നാണ് യാത്രക്കാർ പറയുന്നത്. ഈ ബസുകളുമായി ദീർഘദൂര റൂട്ടിൽ സ്വകാര്യ ബസുകളുമായി മത്സരിക്കാൻ കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

 

എയർ സസ്‌പെൻഷനുള്ള, എസിയുള്ള ബസുകൾ യാത്രക്കാർ തിരഞ്ഞെടുക്കുമ്പോൾ കോഴിക്കൂട് പോലെയുള്ള ബസുകൾ കെഎസ്ആർടിസി മാത്രം പുറത്തിറക്കുന്നത് എന്തിനാണെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. സ്‌പോൺസർഷിപ്പ് വഴി 70 ബസുകൾ ലഭിക്കുമെന്നാണ് മന്ത്രി സി.പി.ജോൺ നിയമസഭയിൽ പറഞ്ഞത്. ഇത് വലിയ നേട്ടമാണെങ്കിലും കോർപറേഷന് സാമ്പത്തിക ബാധ്യത ഇല്ലാതെ വാങ്ങിയ ഈ ബസുകളിൽ എങ്കിലും മെച്ചപ്പെട്ട സീറ്റുകൾ ഉറപ്പാക്കാൻ കഴിയില്ലെങ്കിൽ എങ്ങനെ കെഎസ്ആർടിസിയെ ആശ്രയിക്കുമെന്ന സംശയമാണ് യാത്രക്കാർക്കുള്ളത്.

 

∙ സീറ്റുകൾ കുത്തനെ, കൊടുംചൂടിൽ യാത്ര

 

സ്‌പോൺസർഷിപ്പ് വഴിയുള്ള ബസുകൾ കെഎസ്ആർടിസിക്കു ലഭിച്ചു തുടങ്ങി. ആദ്യ ബസ് പാപ്പനംകോട് സെൻട്രൽ വർക്‌ഷോപ്പിൽ എത്തി. എൽഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് വാങ്ങിയ സൂപ്പർ ഫാസ്റ്റ്, ഫാസറ്റ് പാസഞ്ചർ ബസുകളിലെ സൗകര്യക്കുറവ് സംബന്ധിച്ചു വ്യാപക പരാതി ഉയർന്നിട്ടും പുതിയ ബസുകളിൽ ആ പ്രശ്‌നം പരിഹരിക്കാൻ കെഎസ്ആർടിസിക്കായിട്ടില്ല. സീറ്റുകൾ സംബന്ധിച്ച പരാതികൾ പുതിയ ബസുകൾ വാങ്ങുമ്പോൾ പരിഹരിക്കുമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം.

  • Related Posts

    മദ്യപാനത്തെ തുടർന്നുള്ള തർക്കം; ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

    Spread the love

    Spread the loveതൊടുപുഴ∙ അടിമാലി ശല്യംപാറയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. നേരത്തെയും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.   മോഷണ കേസിൽ പ്രസാദ് ജയിലിൽ…

    പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതി ചേർത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഒരാളുടെ ആനുകൂല്യങ്ങൾ തടഞ്ഞു

    Spread the love

    Spread the loveതിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. പി.സതീഷ് സർവീസിൽനിന്ന് മാസങ്ങൾക്ക് മുൻപ് വിരമിച്ചിരുന്നു. കേസിൽ പ്രത്യേക…

    Leave a Reply

    Your email address will not be published. Required fields are marked *