മലയാളി ദമ്പതികൾ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; അന്വേഷണം

Spread the love

കോഴിക്കോട് ∙ മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെയാണ് കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 68 ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി ചേന്നോത്ത് നാരകശ്ശേരി എൻ.സി.മുഹമ്മദ് അസ്‌ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പിൽ കെ.ഫർഹാന (28) എന്നിവരാണ് മരിച്ചത്. നേരത്തെ ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന അസ്‌ലം ഏതാനും മാസം മുൻപാണ് ഭാര്യയ്ക്കൊപ്പം ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഇവർക്ക് മക്കളില്ല. ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അസ്‌ലം.

 

വിവരമറിഞ്ഞെത്തിയ ഡൽഹി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഡൽഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റി. ഡൽഹിയിലെത്തിയ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടുനൽകുമെന്നാണ് വിവരം. ദമ്പതികളുടെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളിൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് ബാദ്ഷാപുർ പൊലീസ് പറഞ്ഞു.

 

നാരകശ്ശേരി മുഹമ്മദ് ബാഖവി-നഫീസ് ദമ്പതികളുടെ മകനാണ് അസ്‌ലം. സഹോദരങ്ങൾ: ഉവൈസ്, റംല. അബ്ദുറഹ്‌മാൻ-പരേതയായ ജമീല ദമ്പതികളുടെ മകളാണ് ഫർഹാന. സഹോദരങ്ങൾ: ഫൗസിയ, ഫൈസൽ.

  • Related Posts

    ഭക്ഷണം മാത്രമല്ല, എന്തും കിട്ടും; സ്റ്റേഷനുകളില്‍ ഡെലിവറി സേവനം ഒരുക്കാന്‍ റെയില്‍വേ

    Spread the love

    Spread the loveകൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ ഹെഡ്ഫോണുകളോ അത്യാവശ്യ ഉപയോഗത്തിനുള്ള മറ്റെന്തെങ്കിലും സാധനമോ വീട്ടില്‍ വെച്ചു മറന്നുപോയാല്‍ ഇനി പരിഹാരം ഒരു ക്ലിക്ക് അകലെ മാത്രം. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ ട്രെയിനിലെയോ അല്ലെങ്കില്‍ സ്റ്റേഷനുകളിലെ പ്രത്യേക കിയോസ്‌കുകളിലോ എത്തിച്ചുനല്‍കാന്‍…

    ‘തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചത്’; ജഡ്ജിയെ ചോദ്യം ചെയ്തു; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍

    Spread the love

    Spread the loveകൊച്ചി: ചേരാനെല്ലൂരില്‍ 17 കാരനായ മകന്‍ ഓടിച്ച് കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രി ആലുവയിലെ ഫ്‌ലാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല…

    Leave a Reply

    Your email address will not be published. Required fields are marked *