17 തടവുകാർ ജയിൽ ചാടി; ഒരാൾ പിടിയിലായി, കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത

Spread the love

ചെന്നൈ ∙ തേനിയിൽ ജയിൽ ജീവനക്കാരനെ ആക്രമിച്ച ശേഷം 17 വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടു. ആണ്ടിപ്പട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജില്ല ജയിലിൽ നിന്നാണ് ക്രിമിനൽ കേസ് പ്രതികൾ രക്ഷപ്പെട്ടത്. ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച ശേഷമാണ് സംഘം ജയിൽ ചാടിയത്. ജയിൽ ചാടിയ പ്രതികളിൽ ഒരാളെ പരിശോധനയ്ക്കിടെ പൊലീസ് പിടികൂടിയിട്ടുണ്ട്. ചെക്‌പോസ്റ്റുകൾ കേന്ദ്രീകരിച്ച് വാഹനപരിശോധന അടക്കം ശക്തമാക്കിയിട്ടുണ്ട്.

 

പ്രതികൾ പാലക്കാട്, ഇടുക്കി അതിർത്തികൾ വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. ഇവരെ പിടികൂടുന്നതിനായി തമിഴ്നാട് പൊലീസ് അതിർത്തി കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കി.

  • Related Posts

    ‘ഡേറ്റാ സ്വകാര്യതാ നിയമം പത്രസ്വാതന്ത്ര്യത്തിന് ഭീഷണി’; സുപ്രീംകോടതിയെ സമീപിച്ച് മാധ്യമ സ്ഥാപനങ്ങള്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഡേറ്റാ സ്വകാര്യതാ നിയമത്തിനെതിരെ (ഡിപിഡിപി ആക്ട്) എന്‍ഡിടിവി, സിഎന്‍എന്‍-ന്യൂസ് 18 ഉള്‍പ്പെടെയുള്ള 21 പ്രമുഖ വാര്‍ത്താ സ്ഥാപനങ്ങളുടെ കൂട്ടായ്മ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നിയമം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.…

    മനുഷ്യന് പകരം ആടിന് ചിതയൊരുക്കി; കുറുപ്പ് മോഡൽ പൊളിച്ചടുക്കി പൊലീസ്

    Spread the love

    Spread the loveലക്നൗ ∙ കൊലക്കേസ് പ്രതി മരിച്ചെന്ന് വരുത്തി തെളിവുകൾ ഹാജരാക്കി ശിക്ഷയിൽനിന്നും ഇളവ് നേടാൻ ശ്രമിച്ചു. എഐ സഹായത്തോടെ സംസ്കാരം അടക്കം നടത്തിയ തെളിവുകൾ ഹാജരാക്കി മരണ സർട്ടിഫിക്കറ്റ് നേടിയാണ് രക്ഷപ്പെടാൻ കരുക്കൾ നീക്കിയത്. എന്നാൽ പൊലീസിന്റെ ഇടപെടലിൽ…

    Leave a Reply

    Your email address will not be published. Required fields are marked *