ഭാര്യയുടെ വിഡിയോ ചതിച്ചു, സർക്കാർ ഉദ്യോഗസ്ഥന്റെ രഹസ്യ തായ്‌ലൻഡ് യാത്ര പ്രശ്നമായി

Spread the love

ഇൻഡോർ ∙ മധ്യപ്രദേശിലെ ഉജ്ജ്വയിൻ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്റെ തായ്‌ലൻഡ് യാത്ര വിവാദമായി. വിദേശ പര്യടനത്തിനു അനുമതി വാങ്ങാതെയാണ് രാജ്കുമാർ റാത്തോഡ് ഭാര്യയ്ക്കൊപ്പം തായ്‌ലൻഡിലേക്ക് സന്ദർശനത്തിനു പോയത്. എന്നാൽ തയ്‌ലൻഡിൽ വച്ച് റാത്തോഡിന്റെ ഭാര്യ മുതല ഇറച്ചിയുമായി നിൽക്കുന്ന വിഡിയോ പങ്കുവച്ചിരുന്നു.

 

“തായ്‌ലൻഡിൽ ആദ്യമായി മുതല ഇറച്ചി പരീക്ഷിക്കുന്നു” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇതോടെയാണ് റാത്തോഡ് വിദേശയാത്ര നടത്തിയെന്ന് ഓഫിസിലുള്ളവർക്ക് മനസ്സിലായത്. തുടർന്ന് റാത്തോഡ് തിരിച്ചെത്തിയപ്പോൾ മേലധികാരികൾ കാരണം കാണിക്കൽ നോട്ടിസ് നൽകി.

 

ഉജ്ജൈൻ മുനിസിപ്പൽ കോർപ്പറേഷനിലെ 1, 2, 3 സോണുകളിലെ ബിൽഡിങ് ഓഫിസറാണ് റാത്തോഡ്. അതേസമയം ഒക്ടോബർ 19 മുതൽ 23 വരെ റാത്തോഡ് അവധിയെടുത്തിരുന്നുവെന്ന് മുനിസിപ്പൽ കമ്മിഷണർ പറഞ്ഞു. എന്നാൽ അവധി അപേക്ഷയിൽ വിദേശ യാത്രയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. വിശദീകരണം തൃപ്തികരമല്ലെങ്കിൽ റാത്തോഡിനു വകുപ്പുതല നടപടികൾ നേരിടേണ്ടി വരും.

  • Related Posts

    വിമാനത്തിലെ സീറ്റിനിടയിലൂടെ വിരലുകൾ: ധീരമായി പ്രതികരിച്ച് പെൺകുട്ടി, പ്രതി കുടുങ്ങി

    Spread the love

    Spread the loveബോസ്റ്റൺ∙ വിമാനയാത്രയ്ക്കിടെ 17 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുഎസ് പൗരനായ ജോനാഥൻ അലൻ ലെഫ്മാനെ (48) ജൂറി കുറ്റക്കാരനെന്ന് കണ്ടെത്തി. മാസച്യുസിറ്റ്‌സിലെ ന്യൂട്ടൺ സ്വദേശമായ ഇയാൾ ഭാര്യയ്ക്കും നാല് മക്കൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്.…

    ബാങ്കുകളുടെ പക്കലുള്ള ഉപഭോക്തൃ ഡാറ്റ സുരക്ഷിതമോ? അപകടങ്ങൾ എന്തെല്ലാം, ആശങ്ക വർധിപ്പിച്ച് AI

    Spread the love

    Spread the loveസൈബർ സുരക്ഷാ ആശങ്കകൾ ലോകമെങ്ങും വർധിക്കുകയാണ്. വെബ്‌സൈറ്റുകൾ നിർമ്മിക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ ഉപയോഗിച്ചുവരുന്ന പിഎച്ച്പി (PHP) പ്രോഗ്രാമിങ് ലാംഗ്വേജിൽ കണ്ടെത്തിയ സുരക്ഷാ പഴുതുകൾ വിവിധ രാജ്യങ്ങളിലെ സർക്കാരുകളെയും സംഘടനകളെയും മുൾമുനയിൽ നിർത്തിയിരുന്നു. അതേസമയം തന്നെ ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ സിഗ്‌നേച്ചർ…

    Leave a Reply

    Your email address will not be published. Required fields are marked *