മനുഷ്യന് പകരം ആടിന് ചിതയൊരുക്കി; കുറുപ്പ് മോഡൽ പൊളിച്ചടുക്കി പൊലീസ്

Spread the love

ലക്നൗ ∙ കൊലക്കേസ് പ്രതി മരിച്ചെന്ന് വരുത്തി തെളിവുകൾ ഹാജരാക്കി ശിക്ഷയിൽനിന്നും ഇളവ് നേടാൻ ശ്രമിച്ചു. എഐ സഹായത്തോടെ സംസ്കാരം അടക്കം നടത്തിയ തെളിവുകൾ ഹാജരാക്കി മരണ സർട്ടിഫിക്കറ്റ് നേടിയാണ് രക്ഷപ്പെടാൻ കരുക്കൾ നീക്കിയത്. എന്നാൽ പൊലീസിന്റെ ഇടപെടലിൽ കൊലക്കേസ് പ്രതിയുടെ തട്ടിപ്പ് പൊളിഞ്ഞു. 2016 ലെ ഒരു കൊലപാതക കേസിൽ പ്രതിയായ രാജ്ഭർ ആണ് മരിച്ചെന്ന് വരുത്തി തീർത്ത് ശിക്ഷയിൽനിന്നും ഇളവ് നേടാൻ ശ്രമിച്ചത്.

 

2016 ൽ യോഗേഷ് സിങ്ങിനെ വെടിവച്ചു കൊന്ന കേസിലാണ് രാജ്ഭറും കൂട്ടാളി സുദർശൻ രാജ്ഭറും പ്രതികളായത്. ഈ കേസിന്റെ വിചാരണ ഏകദേശം പൂർത്തിയായിരുന്നു. സാക്ഷികളുടെ വിസ്താരവും തെളിവുകളുടെ പരിശോധനയും കോടതി പൂർത്തിയാക്കി. ഈ ഘട്ടത്തിൽ കേസിൽനിന്നും തനിക്കു രക്ഷപ്പെടാനാവില്ലെന്നും ജീവപര്യന്തം തടവ് ലഭിക്കുമെന്ന് രാജ്ഭർ ഭയപ്പെട്ടിരുന്നു.

 

കൊലക്കേസിൽ പ്രതിയായ രാജ്ഭർ ഒട്ടേറെ സാമ്പത്തിക തട്ടിപ്പിലും പ്രതിയാണ്. ആളുകളിൽനിന്നും പണം വാങ്ങി ഓൺലൈൻ വ്യാപാരത്തിലും ക്രിപ്‌റ്റോകറൻസിയിലും നിക്ഷേപിച്ചും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ പണം നഷ്മായ രണ്ട് ഹോമിയോപ്പതി ഡോക്ടർമാരാണ് വ്യാജമായി മരിച്ചെന്ന് വരുത്തിതീർത്ത് കേസിൽനിന്നും രക്ഷപ്പെടാൻ രാജ്ഭറിനെ ഉപദേശിച്ചത്. കൊലപാതക കേസിൽ നിന്ന് രാജ്ഭർ രക്ഷപ്പെട്ടാൽ തങ്ങളുടെ തുക തിരിച്ചുകിട്ടും എന്നും ഡോക്ടർമാർ വിശ്വസിച്ചിരുന്നു.

 

അബോധാവസ്ഥയിൽ രാജ്ഭറിനെ ആശുപത്രിയിൽ കൊണ്ടുപോയി കാണിച്ച് രേഖകൾ തയാറാക്കിയ ശേഷം മരിച്ചെന്ന് വരുത്തിതീർത്താണ് ശവസംസ്കാര ചടങ്ങ് നടത്തിയത്. ഇതിനായി ചിതയിൽ കിടക്കുന്ന ചിത്രം എഐ സഹായത്തോടെ നിർമിക്കുകയും ശേഷം ഒരു ആടിനെ ചിതയിൽ വച്ച് സംസ്കാരം നടത്തുകയും ചെയ്തു. ശേഷം രാജ്ഭറിന്റെ പേരിൽ മരണ സർട്ടിഫിക്കറ്റ് നേടി മരിച്ചുവെന്ന് കാട്ടി പൊലീസിനെ സമീപിച്ചു.

 

തുടർന്ന് പ്രതിയായ രാജ്ഭർ 18 മാസത്തോളം ഒളിവിൽ കഴിഞ്ഞു. എന്നാൽ പൊലീസ് രാജ്ഭറിന്റെ മരണം അപ്പാടെ വിശ്വസിച്ചിരുന്നില്ല. ഒളിവിൽ പോയ പ്രതിക്കുവേണ്ടി നിരീക്ഷണം നടത്തിയ പൊലീസ് ‍ഞായറാഴ്ച രാജ്ഭറിനെ അറസ്റ്റ് ചെയ്തു. വ്യാജരേഖ ചമച്ചതിനു പ്രതിക്കെതിരെ പൊലീസ് പുതിയ കേസും റജിസ്റ്റർ ചെയ്തു.

  • Related Posts

    ‘ഡേറ്റാ സ്വകാര്യതാ നിയമം പത്രസ്വാതന്ത്ര്യത്തിന് ഭീഷണി’; സുപ്രീംകോടതിയെ സമീപിച്ച് മാധ്യമ സ്ഥാപനങ്ങള്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഡേറ്റാ സ്വകാര്യതാ നിയമത്തിനെതിരെ (ഡിപിഡിപി ആക്ട്) എന്‍ഡിടിവി, സിഎന്‍എന്‍-ന്യൂസ് 18 ഉള്‍പ്പെടെയുള്ള 21 പ്രമുഖ വാര്‍ത്താ സ്ഥാപനങ്ങളുടെ കൂട്ടായ്മ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നിയമം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.…

    17 തടവുകാർ ജയിൽ ചാടി; ഒരാൾ പിടിയിലായി, കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത

    Spread the love

    Spread the loveചെന്നൈ ∙ തേനിയിൽ ജയിൽ ജീവനക്കാരനെ ആക്രമിച്ച ശേഷം 17 വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടു. ആണ്ടിപ്പട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജില്ല ജയിലിൽ നിന്നാണ് ക്രിമിനൽ കേസ് പ്രതികൾ രക്ഷപ്പെട്ടത്. ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച ശേഷമാണ് സംഘം ജയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *