വിധവയെ പീഡിപ്പിച്ച ശേഷം ജർമനിയിൽ പഠിക്കാൻ പോയി; കോട്ടയം സ്വദേശിയെ നാട്ടിലെത്തിച്ച് യുവ അഭിഭാഷകയുടെ പോരാട്ടം

Spread the love

കോട്ടയം ∙ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ജർമനിയിലേക്കു കടന്ന കാമുകനെ നിയമവഴിയിൽ കുടുക്കി യുവ അഭിഭാഷക. മുതിർന്ന അഭിഭാഷകൻ മുഖേന പ്രതി നാട്ടിലെത്തി ജാമ്യം നേടാൻ ശ്രമിച്ചെങ്കിലും യുവ അഭിഭാഷക അതിനെതിരെ വാദമുയർത്തി ജയിക്കുകയായിരുന്നു. കേസിൽ പുതുപ്പള്ളി മാങ്ങാനം പത്മവിലാസത്തിൽ ഉണ്ണിക്കൃഷ്ണനെ (29) വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഉണ്ണിക്കൃഷ്ണൻ ഇപ്പോൾ ജാമ്യത്തിലാണ്.

 

സംഭവത്തെക്കുറിച്ച് അഭിഭാഷക പറയുന്നതിങ്ങനെ: 2023ൽ ആണ് സമൂഹമാധ്യമം വഴി ഇരുവരും പരിചയപ്പെടുന്നത്. താൻ വിധവയാണെന്നും കുട്ടിയുണ്ടെന്നും യുവതി അറിയിച്ചെങ്കിലും വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി ഉണ്ണിക്കൃഷ്ണൻ വലയിലാക്കി. വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മതത്തോടെ ബന്ധം മുന്നോട്ടുപോകുന്നതിനിടെ, 2024 ഒക്ടോബറിൽ ഉപരിപഠനത്തിനായി ഉണ്ണിക്കൃഷ്ണൻ ജർമനിയിലേക്കു പോയി.

 

യാത്രതിരിക്കും മുൻപ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് വഴിത്തിരിവായത്. ഇതു കണ്ട് മറ്റൊരു യുവതി വിളിച്ച് ഉണ്ണിക്കൃഷ്ണനുമായുള്ള ബന്ധം വെളിപ്പെടുത്തി. ചതി മനസ്സിലായി ചോദ്യം ചെയ്ത യുവതിയോട് പ്രതി മോശമായി പെരുമാറി. തുടർന്ന് അന്നത്തെ ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് വെസ്റ്റ് പൊലീസ് കേസെടുത്തതും പ്രതിക്കെതിരെ ‘ബ്ലൂ കോർണർ നോട്ടിസ്’ പുറപ്പെടുവിച്ചതും.

  • Related Posts

    ‘യാത്ര പോകുന്നു, 30 വർഷം കഴിഞ്ഞേ വരൂ’; മുടി മുറിച്ച് രൂപമാറ്റം വരുത്തി വീടുവിട്ടു, 12കാരനെ ഗോവയിൽ കണ്ടെത്തി

    Spread the love

    Spread the loveകൊല്ലം∙ കാണാതായ 12 വയസ്സുകാരനെ ഗോവയിൽ കണ്ടെത്തി. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകനെയാണ് തിരച്ചിലിന്റെ 6-ാം ദിനത്തിൽ കണ്ടെത്തിയത്. നിലവിൽ കുട്ടിയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. കുട്ടി എന്തിനാണ് ഗോവയിൽ പോയതെന്നതിൽ വ്യക്തതയില്ല.…

    പ്രിയദർശിനി പദ്ധതിക്കെതിരെ വീണ്ടും സ്വകാര്യ ബസുടമകൾ; സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാരസമരം

    Spread the love

    Spread the love    തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭം കടുപ്പിക്കുന്നു. പദ്ധതി മൂലം പ്രതിസന്ധി നേരിടുന്ന തങ്ങളുടെ വ്യവസായത്തെ സംരക്ഷിക്കണമെന്ന ആവശ്യവുമായി ബസുടമകള്‍ ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുകയാണ്. വിദ്യാർഥി കൺസെഷൻ…

    Leave a Reply

    Your email address will not be published. Required fields are marked *