ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്തം; ഒരാൾ മരിച്ചു

Spread the love

വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കാളികാവ് സ്വദേശി അച്ചിപ്പാറ സത്താർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നിലവിൽ 18 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്.

 

ഒക്ടോബർ 3 മുതൽ 18 വരെ പുതിയ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവരിലാണ് രോഗം കണ്ടെത്തിയത്. പതിനൊന്നാം തീയതി ഹോട്ടൽ ജീവനക്കാർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. വണ്ടൂർ, തിരുവാലി, കാളികാവ് പഞ്ചായത്തിലുള്ളവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്ക്വാഡുകളെ ഉപയോഗിച്ച് പഞ്ചായത്തുകൾ വീടുകൾ തോറും കയറി തുടങ്ങി. തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

 

അതേസമയം പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി വണ്ടൂർ നഗരത്തിലെ റസ്റ്ററന്റുകൾ, കൂൾബാർ, കന്റീൻ എന്നിവിടങ്ങളിൽ ആരോഗ്യ വിഭാഗം കഴിഞ്ഞദിവസം പരിശോധന നടത്തി. നഗരസഭയുടെ സമീപ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ഏതാനും സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. നഗരസഭ ക്ലീൻ സിറ്റി മാനേജർ, ജെ.എ.നുജൂമിന്റെ നേതൃത്വത്തിൽ 2 സ്ക്വാഡ് ആണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് സെക്രട്ടറി വൈ.പി.മുഹമ്മദ് അഷ്റഫ് പറഞ്ഞു.

  • Related Posts

    ഖത്തർ കെഎംസിസി ഓഫിസിലെ കവർച്ച; അഞ്ചാം പ്രതി വിദേശത്തേക്ക് കടന്നു

    Spread the love

    Spread the loveകോഴിക്കോട് ∙ ഖത്തർ കെഎംസിസി ഓഫിസിലെ എട്ടു കോടിയോളം രൂപ കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാം പ്രതി വിദേശത്തേക്ക് കടന്നു. കേസിൽ അഞ്ചാമതായി പ്രതി ചേർത്ത ഹസൻ ആണ് ഖത്തറിലേക്ക് കടന്നുകളഞ്ഞത്. കേസിൽ കഴിഞ്ഞ ദിവസം നെല്യാടി…

    ‘ഞാനും മക്കളും നടുക്കടലില്‍ പെട്ട അവസ്ഥ, എത്രനേരം പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് അറിയില്ല’; ഉള്ളുപൊള്ളി രഹ്ന നവാസ്

    Spread the love

    Spread the loveഞെട്ടലോടെയാണ് മലയാളികള്‍ കലാഭവന്‍ നവാസിന്റെ മരണ വാര്‍ത്ത കേട്ടത്. സ്‌റ്റേജ് ഷോകളിലൂടേയും ടെലിവിഷന്‍ പരിപാടികളിലൂടേയും സിനിമകളിലൂടേയുമൊക്കെയായി മലയാളി ജീവിതത്തിന്റെ ഭാഗമായിരുന്നു കലഭാവന്‍ നവാസ്. കരിയറില്‍ തിരിച്ചുവരവ് നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ തേടി മരണമെത്തുന്നത്.   ഇന്ന് നവാസിന്റേയും രഹ്നയുടേയും 24-ാം…

    Leave a Reply

    Your email address will not be published. Required fields are marked *