ചൂരൽമലയിൽ 34 കോടി രൂപയുടെ പുതിയ പാലത്തിന് പൈലിങ് ആരംഭിച്ചു; ആധുനിക ബോസ്ട്രിങ് മാതൃകയിൽ നിർമാണം

Spread the love

 

 

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട്ടിലെ ചൂരൽമലയിൽ 34 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പൈലിങ് ജോലികൾ ആരംഭിച്ചു. ദുരന്തത്തിന് പിന്നാലെ സൈന്യം താൽക്കാലികമായി നിർമിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം ഉയരുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് (യുഎൽസിസി) നിർമാണച്ചുമതല. നിലവിൽ ചൂരൽമല ടൗണിലെ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലാണ് ആദ്യഘട്ട പൈലിങ് പുരോഗമിക്കുന്നത്.

 

ആകെ 267.95 മീറ്റർ നീളത്തിലാണ് പുതിയ പാലം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ പുഴയ്ക്ക് കുറുകെയുള്ള ഭാഗത്തിന് 107 മീറ്ററും ഇരുകരകളിലുമായി 80 മീറ്റർ വീതവുമാണ് നീളം. പുഴയ്ക്കുള്ളിൽ തൂണുകളില്ലാത്ത രീതിയിൽ ബോസ്ട്രിങ് മാതൃകയിൽ ഗർഡറുകൾ പരസ്പരം ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. ഉരുൾപൊട്ടൽ സമയത്ത് പുഴയിൽ രേഖപ്പെടുത്തിയ പരമാവധി ജലനിരപ്പിനേക്കാൾ ഉയർന്ന അളവിലാണ് പാലം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചൂരൽമല ടൗണിന് സമീപത്ത് നിന്ന് തുടങ്ങി മുണ്ടക്കൈ, അട്ടമല റോഡുകൾ സംഗമിക്കുന്ന ജങ്ഷനിലാണ് പാലം അവസാനിക്കുക.

 

അതേസമയം, പാലം നിർമാണത്തിനായി ചൂരൽമല ടൗണിനോട് ചേർന്നുള്ള സ്വകാര്യ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിട്ടില്ല. പൂർണമായ നഷ്ടപരിഹാരം ലഭിക്കാതെ ഭൂമി വിട്ടുനൽകില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയായാൽ അപ്രോച്ച് റോഡുകൾ ഉൾപ്പെടെ മുഴുവൻ പദ്ധതിയും പൂർത്തിയാക്കാൻ രണ്ട് വർഷം കൂടി വേണ്ടിവരുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അസിസ്റ്റന്റ് എൻജിനീയർ അർച്ചന സി.ആർ. വ്യക്തമാക്കി. നിർമാണസ്ഥലത്തുനിന്ന് അട്ടമലയിലേക്കുള്ള റോഡ് ഒൻപത് കോടി രൂപ ചെലവിൽ നവീകരിച്ചിട്ടുണ്ട്. പുതിയ പാലവും അപ്രോച്ച് റോഡുകളും സജ്ജമാകുന്നതോടെ മേഖലയിലെ ഗതാഗതസൗകര്യം വലിയ രീതിയിൽ മെച്ചപ്പെടും.

  • Related Posts

    ആന്റോ അഗസ്റ്റിന്റെ ഭാര്യ വീട്ടില്‍ എക്‌സൈസ് പരിശോധന

    Spread the love

    Spread the loveഅളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ച കേസില്‍ ആന്റോ അഗസ്റ്റിന്റെ ഭാര്യ വീട്ടില്‍ എത്തി എക്‌സൈസ് സംഘം.ബത്തേരി കോളിയാടിയിലെ വീട്ടില്‍ ആണ് എക്‌സൈസ് എത്തിയത്.ഭാര്യ മാതാവ് ലില്ലി ജോസ് വീട്ടില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തിയത്.മദ്യം കണ്ടെത്തിയ…

    കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ അഞ്ചാമനും പിടിയില്‍ 

    Spread the love

    Spread the love    അമ്പലവയൽ: ജൂലൈയില്‍ ജില്ലാതിര്‍ത്തിയായ കോട്ടൂരില്‍ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ കേസിൽ അഞ്ചാമനും പിടിയില്‍. ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ കൈമാറിയ മേപ്പാടി, നത്തംകുനി, ചുണ്ടേൽ തൊടിയിൽ വീട്ടിൽ സി.ആർ. അമൽ(26)നെയാണ് 25/10/2026 ന് കോട്ടയം,…

    Leave a Reply

    Your email address will not be published. Required fields are marked *