പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ പീഡിപ്പിച്ചു; ക്രൂരത ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനത്തിൽ

Spread the love

തിരുവനന്തപുരം∙ കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനമെന്ന് പൊലീസിനു വിവരം ലഭിച്ചു. സംഭവത്തിൽ പൂവാർ സ്വദേശി നിശാന്ത് (46), മാവേലിക്കര സ്വദേശി സജിത് കുമാർ (47) എന്നിവരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ നിശാന്തിന്റെ പിന്നിൽ ഹെൽത്ത് ഉദ്യോഗസ്ഥനാണെന്നാണ് വിവരം. നിശാന്തിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ഹെൽത്ത് ഉദ്യോഗസ്ഥന്റെ ബെനാമി ഇടപാടുകളുടെ വിവരം ലഭിച്ചത്. വിശദമായ അന്വേഷണം നടക്കുന്നു.

 

ആന്ധ്ര സ്വദേശിയായ കുട്ടിയുടെ ബന്ധുക്കളും കേസിൽ പ്രതികളാണ്. പെൺകുട്ടി പ്രായപൂർത്തി ആയതായി വ്യാജ രേഖയുണ്ടാക്കിയാണ് മാതൃസഹോദരിയും ഭർത്താവും കേരളത്തിലെത്തിച്ചത്. അമ്മയും അച്ഛനും മരിച്ചതിനാൽ കുട്ടിയുടെ സംരക്ഷണ ചുമതല ഇവർക്കായിരുന്നു. കുട്ടിയുടെ കയ്യിൽ 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാർ കാർഡുണ്ടായിരുന്നു. ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ആന്ധ്രയിലേക്ക് മടങ്ങിയ ബന്ധുക്കളെ കണ്ടെത്താൻ കോവളം പൊലീസ് അന്വേഷണം ആരംഭിച്ചു.

 

പെൺകുട്ടി ജൂലൈ മുതൽ വിവിധ സ്പാകളിൽ ജോലി ചെയ്ത് വരികയായിരുന്നു. ഒരു സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെനിന്ന് ഓടിപ്പോകാൻ ശ്രമിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിഷയം പുറത്തറിയുന്നത്. കൗൺസിലിങിൽ പെൺകുട്ടി പീഡന വിവരങ്ങൾ പറയുകയായിരുന്നു. സംസ്ഥാന വ്യാപകമായി സ്പാകളിൽ പൊലീസ് ഇന്ന് നടത്തിയ റെയ്ഡിൽ 14 കേസുകൾ റജിസ്റ്റർ ചെയ്തു. സംസ്ഥാനത്തെ 821 സ്ഥാപനങ്ങളിൽ 586 സ്പാകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 5 പേരെ അറസ്റ്റ് ചെയ്തു. ചട്ടങ്ങൾ പാലിക്കാത്ത 44 സ്പാകൾക്ക് നോട്ടിസ് നൽകി.

  • Related Posts

    മദ്യപാനത്തെ തുടർന്നുള്ള തർക്കം; ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

    Spread the love

    Spread the loveതൊടുപുഴ∙ അടിമാലി ശല്യംപാറയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. നേരത്തെയും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.   മോഷണ കേസിൽ പ്രസാദ് ജയിലിൽ…

    പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതി ചേർത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഒരാളുടെ ആനുകൂല്യങ്ങൾ തടഞ്ഞു

    Spread the love

    Spread the loveതിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. പി.സതീഷ് സർവീസിൽനിന്ന് മാസങ്ങൾക്ക് മുൻപ് വിരമിച്ചിരുന്നു. കേസിൽ പ്രത്യേക…

    Leave a Reply

    Your email address will not be published. Required fields are marked *