മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

Spread the love

കൊച്ചി∙ നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവിന്റെ (19) മാതാവ് സമൂഹമാധ്യമത്തിൽ വിശദീകരണവുമായി രംഗത്ത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മാതാവ് സന്ദേശത്തിൽ പറഞ്ഞു. ഞങ്ങൾ ഉള്ളിടത്തോളം കാലം മരിച്ചവരുടെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും മകന്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും മാതാവ് പറഞ്ഞു.

 

∙ വിഡിയോ സന്ദേശത്തിന്റെ പ്രസക്തഭാഗം

 

‘ അപകടത്തിൽ നഷ്ടപ്പെട്ടത് 3 പേരുടെ ജീവിതമാണ്. അവരുടെ കുടുംബത്തിന്റെ തീരാദുഃഖത്തിൽ പങ്കുചേരുന്നു. മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്. അന്വേഷണം നടക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ. സത്യസന്ധമായ അന്വേഷണം നടക്കട്ടെ. സത്യമായ വാർത്ത പുറത്തുവരട്ടെ.

 

സമൂഹമാധ്യമത്തിൽ ഞങ്ങളെക്കുറിച്ച് പലതരത്തിൽ വാർത്ത വരുന്നുണ്ടെന്ന് അറിയാം. പലർക്കും ദേഷ്യമുണ്ടെന്നും അറിയാം. കുടുംബത്തിന് സ്വകാര്യത നൽകണം. ഞങ്ങളും സാധാരണ മനുഷ്യരാണ്. ഞാൻ ഒരു അമ്മയാണ്. മകന്റെ ഭാവി ഓർത്ത് ആശങ്കയുണ്ട്. ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ച് വിഷമമുണ്ട്. ഇതിന്റെ രണ്ടിനും ഇടയിൽ എന്തു ചെയ്യണം എന്നറിയില്ല. ഞങ്ങൾ ഉള്ളിടത്തോളം കാലം മരിച്ചവരുടെ കുടുംബത്തിന് ഒപ്പമുണ്ടാകും’–വിഡിയോയിൽ പറയുന്നു.

 

ഒക്ടോബർ 11നാണ് അപകടം നടന്നത്. സുഹൈൽ ഓടിച്ച ആഡംബര കാർ സ്കൂട്ടറിൽ ഇടിച്ച് കർണാടക സുള്ള്യ കനകമജലു സുണ്ണമൂല പെൽത്തടുക്ക പി.എ.ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇയാസ് (22), വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ്ഭവനിൽ സന്തോഷിന്റെ മകൾ കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് കരിമ്പ ഇടക്കുറിശ്ശി നീലാറ്റ മുള്ളൻകുഴിയിൽ പ്രദീപിന്റെ മകൾ എം.പി.ഗോപിക(22) എന്നിവരാണു മരിച്ചത്.

 

വിമാനത്താവള റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്കു സമീപമായിരുന്നു അപകടം. കൊച്ചി നഗരത്തിലെ സ്വകാര്യ കോളജിൽ ബികോം വിദ്യാർഥിയാണ് സുഹൈൽ. അപകട സമയം സുഹൈലിനൊപ്പം കാറിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

  • Related Posts

    മദ്യപാനത്തെ തുടർന്നുള്ള തർക്കം; ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

    Spread the love

    Spread the loveതൊടുപുഴ∙ അടിമാലി ശല്യംപാറയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. നേരത്തെയും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.   മോഷണ കേസിൽ പ്രസാദ് ജയിലിൽ…

    പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതി ചേർത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഒരാളുടെ ആനുകൂല്യങ്ങൾ തടഞ്ഞു

    Spread the love

    Spread the loveതിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. പി.സതീഷ് സർവീസിൽനിന്ന് മാസങ്ങൾക്ക് മുൻപ് വിരമിച്ചിരുന്നു. കേസിൽ പ്രത്യേക…

    Leave a Reply

    Your email address will not be published. Required fields are marked *