നെടുമ്പാശേരി കാർ അപകടം: പ്രതി സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കാൻ പൊലീസ്

Spread the love

കൊച്ചി ∙ നെടുമ്പാശേരിയിൽ 3 പേർ കൊല്ലപ്പെട്ട അപകടം അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നോ നാളെയോ പ്രതി സുഹൈൽ സജീവിന്റെ അമ്മ നൂഹയുടെ മൊഴിയെടുത്തേക്കും. സുഹൈലിന്റെ പിറന്നാളിനു വാഹനം വാങ്ങിക്കൊടുത്തതായി നൂഹ സമൂഹമാധ്യമത്തിലൂടെ മുൻപു വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം തേടിയേക്കും.

 

അതിനിടെ ഇത്രയും ദുഷ്കരമായ സാഹചര്യത്തിൽ തനിക്കും തന്റെ കുടുംബത്തിനും കുറച്ചു സ്വകാര്യത നൽകണമെന്ന് അഭ്യർഥിക്കുന്നുവെന്നു നൂഹ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. നഷ്ടപ്പെട്ടതു വിലപ്പെട്ട 3 ജീവനുകളാണ്. മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ല. മരിച്ചവരുടെ കുടുംബങ്ങളെ പറ്റുന്നത്ര പിന്തുണയ്ക്കുമെന്നും കേസിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഒട്ടേറെ അസത്യങ്ങൾ പ്രചരിക്കുകയാണെന്നും നൂഹ പറഞ്ഞു.

 

ഒക്ടോബർ 11നാണ് അപകടം നടന്നത്. സുഹൈൽ ഓടിച്ച ആഡംബര കാർ സ്കൂട്ടറിൽ ഇടിച്ച് കർണാടക സുള്ള്യ കനകമജലു സുണ്ണമൂല പെൽത്തടുക്ക പി.എ.ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇയാസ് (22), വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ്ഭവനിൽ സന്തോഷിന്റെ മകൾ കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് കരിമ്പ ഇടക്കുറിശ്ശി നീലാറ്റ മുള്ളൻകുഴിയിൽ പ്രദീപിന്റെ മകൾ എം.പി.ഗോപിക(22) എന്നിവരാണു മരിച്ചത്.

  • Related Posts

    അപകടം സുഹൃത്തിനോട് വിവരിക്കുന്ന നിര്‍ണായക ശബ്ദസന്ദേശം പൊലീസിന്, ‘രക്ഷപ്പെടാന്‍’ നിര്‍ദേശം; സുഹൈല്‍ ആദ്യം വിളിച്ചത് പിതാവിനെ

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക സന്ദേശം പൊലീസിന് ലഭിച്ചു. മദ്യപിച്ചതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും ഓഡിയോ സന്ദേശത്തിലുണ്ട്. അപകടം ഉണ്ടായതിന് പിന്നാലെ പ്രതി സുഹൈല്‍ സജീവ് പിതാവിനെ വിളിച്ചതിന്റെ ശബ്ദസന്ദേശവും പൊലീസിന്…

    ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സും യൂണിഫോമും ഇല്ല; സീറ്റ് ബെല്‍റ്റും ധരിച്ചില്ല; സ്‌കൂള്‍ ബസുകള്‍ക്ക് പിഴ

    Spread the love

    Spread the loveകൊച്ചി: എറണാകുളം എന്‍ഫോഴ്സ്‌മെന്റ്‌റ് ആര്‍.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളില്‍ സ്‌കൂള്‍ ബസുകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 34 വാഹനങ്ങള്‍ക്ക് 57,250 രൂപ പിഴ…

    Leave a Reply

    Your email address will not be published. Required fields are marked *