ശുചിമുറിമാലിന്യം ഒഴുക്കിയ കേസിൽ എത്തിയത് വ്യാജന്മാർ

Spread the love

തിരുവമ്പാടി ∙ ശുചിമുറി മാലിന്യം തള്ളാൻ എത്തി പൊലീസിനെ കണ്ടു ലോറിയുമായി കടന്നുകളഞ്ഞ കേസിലെ യഥാർഥ പ്രതികളെ എസ്ഐ ഇ.കെ.രമ്യയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മഞ്ചേരി വലിയതൊടി മുഹമ്മദ് ഷിബിലി (21), മൂക്കൻവീട്ടിൽ മുഹമ്മദ് സ്വാലി (22) എന്നിവരെയാണു പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി യുസി മുക്കിനു സമീപത്തെ തോടിനടുത്താണു നമ്പർ പ്ലേറ്റ് ഇല്ലാത്ത ലോറി നാട്ടുകാർ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ലോറിയെ പിന്തുടർന്നു.

 

എന്നാൽ, പൊലീസിനെ വെട്ടിച്ച് രണ്ട് മണിക്കൂറോളം 100 കിലോമീറ്ററോളം ദൂരം ലോറി അതിവേഗം ഓടിച്ച് കടന്നുകളഞ്ഞു. ലോറി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ, പൊലീസിനെ കബളിപ്പിച്ച് യഥാർഥ പ്രതികൾ രക്ഷപ്പെടാനുള്ള നീക്കവും നടത്തി. ലോറിക്ക് ഒപ്പം എത്തിയ 2 പേരാണു പ്രതികൾ എന്നു വരുത്തി പിഴ അടച്ചു രക്ഷപ്പെടാനുള്ള ശ്രമമാണു നടത്തിയത്.

 

പൊലീസ് ചോദ്യം ചെയ്തപ്പോൾ വാഹനം പോയ റൂട്ടിനെക്കുറിച്ചുള്ള മറുപടിയിലെ പൊരുത്തക്കേടാണു കള്ളത്തരം വെളിച്ചത്തു കൊണ്ടുവന്നത്. തെളിവെടുപ്പിൽ ഇവർ യഥാർഥ പ്രതികളല്ലെന്നും പൊലീസിനെ കബളിപ്പിക്കാൻ വന്നതാണെന്നും തിരിച്ചറിഞ്ഞു. പൊലീസിനെ ബോധപൂർവം കബളിപ്പിച്ചതിന് ഇവർക്കെതിരെ പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസ് എടുത്തു.

  • Related Posts

    കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോഗ്രാമിന് 23 രൂപയാണ് കൂടിയത്. അണ്‍ഗാര്‍ബിള്‍ഡ് മുളകിന് കിലോയ്ക്ക് 730 രൂപയാണ് ശനിയാഴ്ചത്തെ വില. ഗാര്‍ബിള്‍ഡിന് 750 രൂപ നല്‍കണം.   നവരാത്രി, ദീപാവലി സീസണില്‍ വടക്കേ…

    ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1081 കോടി രൂപ അനുവദിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം നാളെ (തിങ്കളാഴ്ച) മുതല്‍. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കുകയും…

    Leave a Reply

    Your email address will not be published. Required fields are marked *