ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

Spread the love

 

*ബത്തേരി* : ഗുണ്ടൽപേട്ടിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒമ്പത് വയസ്സുകാരൻ മരിച്ചു. വടകര വൈക്കിലശേരി മീത്തലചാലിൽ മിഥുൻ ലാലിന്റെ മകൻ ഏമാൻ മിഥുൻ ലാൽ (9) ആണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കാറിലുണ്ടായിരുന്ന മിഥുൻ ലാൽ, നിമിൻ ലാൽ, നവ്യ മോഹൻ, സോനു വി. എസ്., ഈഷ കല്യാണി, എസ്ത പാർവതി (4), നൈന ലക്ഷ്മി (3) എന്നിവർക്കാണ് പരിക്കേറ്റത്.

 

പരിക്കേറ്റവരെ ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ നവ്യ മോഹനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

മരണപ്പെട്ട ഏമാൻ മിഥുൻ ലാലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

  • Related Posts

    യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ട് പേർ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പുനിയാനം സ്വദേശിയായ ഉറക്കുന്ന് പറമ്പില്‍ കനകരാജ് കെ. (28), പേരാവൂര്‍ മണത്തണമേലെ മുരിങ്ങോടി…

    ജില്ലയിൽ ഓറഞ്ച് അലർട്ട്;ജാഗ്രത നിർദേശം

    Spread the love

    Spread the loveകേന്ദ്ര കാലാവസ്ഥ വകുപ്പ്, വയനാട് ജില്ലയിൽ 22/10/26, 23/10/26, 24/10/26, 25/10/26, തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

    Leave a Reply

    Your email address will not be published. Required fields are marked *