സൈബർ ഭീഷണി, ഇൻഫ്ലുവൻസർ ജീവനൊടുക്കി; 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്സ്

Spread the love

ചെന്നൈ∙ ഇൻസ്റ്റഗ്രാമിൽ 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ ജീവനൊടുക്കി. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ‘ഫൈനാൻസ് വിത്ത് ഹരീഷ്’ എന്ന ജനപ്രിയ സോഷ്യൽ മീഡിയ ബ്രാൻഡ് നടത്തിയിരുന്ന വി. ഹരീഷിനെ (27) ചെന്നൈയിലെ വാടക വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ കമ്പനി സിഇഒയുടെ സൈബർ ഭീഷണിയാണ് മകന്റെ മരണത്തിന് കാരണമെന്ന് പിതാവ് ആരോപിച്ചു.

 

സ്വകാര്യ കമ്പനിയുടെ സിഇഒയുടെ ആരോപണങ്ങളെ തുടർന്ന് ഹരീഷിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ ഡിസേബിൾ ചെയ്തിരുന്നു. തുടർന്ന്, പുതിയ അക്കൗണ്ടിലൂടെ വിഡിയോകൾ പുറത്തിറക്കി വരികയായിരുന്നു. ഇതുമൂലം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു മകനെന്ന് പിതാവ് പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാൽ, ഹരീഷ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് കമ്പനി സിഇഒ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *