സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചു; 2 യുവതികൾക്ക് ദാരുണാന്ത്യം

Spread the love

കോട്ടയം∙ കെ.കെ. റോഡിൽ പാമ്പാടി പതിമൂന്നാം മൈലിൽ സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ച് 2 യുവതികൾ മരിച്ചു. മീനടം വട്ടക്കാവ്വുങ്കൽ തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസും (25) ‌‌പാമ്പാടി മീനടം കടവും ഭാഗത്ത് കുര്യാക്കോസ് അച്ചന്റെ മകൾ കൃപയും (24) ആണ് മരിച്ചത്. രാവിലെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു യുവതികൾ. കട്ടപ്പനയിൽനിന്ന് കോട്ടയം ഭാഗത്തേയ്ക്ക് വരുകയായിരുന്നു ബസ്. സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

  • Related Posts

    ലൈംഗികാതിക്രമത്തിന് ഇരായായി, 16കാരിയുടെ 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി

    Spread the love

    Spread the loveകൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയായ പതിനാറുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി നല്‍കിയത്. പെണ്‍കുട്ടിയുടെ അമ്മയാണ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.   പെണ്‍കുട്ടിയുടെ മാനസികാവസ്ഥയും ഗര്‍ഭം…

    ഹോട്ടൽ മുറിയിലെ മർദനം: അജാസ് ഖാനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; അലീനയുമായി പഠനകാലം മുതൽ സൗഹൃദം

    Spread the love

    Spread the loveകൊല്ലം ∙ വനിതാ ഡോക്ടറെ ഹോട്ടൽ മുറിയിൽ മർദിച്ച സംഭവത്തിൽ സുഹൃത്തായ ഡോക്ടറെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. കൊല്ലത്തെ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം സ്വദേശി അജാസ്ഖാനാണ് (29) റിമാൻഡിൽ കഴിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *