ഫുട്ബോൾ കളിക്കുന്നതിനിടെ ടർഫിൽ കുഴഞ്ഞുവീണു; പ്ലസ്‌ടു വിദ്യാർഥി മരിച്ചു

Spread the love

കോഴിക്കോട്∙ ഫുട്ബോൾ കളിക്കുന്നതിനിടെ ടർഫ് ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പ്ലസ്‌ടു വിദ്യാർഥി മരിച്ചു. പയ്യാനക്കൽ വലിയതൊടി പറമ്പിൽ ആയിഷാസിൽ അഹമ്മദ് കോയയുടെ (ബഷീർ) മകൻ കെ.പി. മുആദ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം മാങ്കാവിന് സമീപം മാനാരിയിലുള്ള ടർഫ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

 

ഉടൻതന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു കൊമേഴ്സ് വിദ്യാർഥിയാണ്.

 

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മാതാവ്: മുൻഫിക്കത്ത്. സഹോദരങ്ങൾ: ആയിഷ, ഹന്നത്ത്, പരേതനായ അഫ്രീദ്. സഹോദരി ഭർത്താവ്: സലാഹ്.

  • Related Posts

    ഒറ്റരാത്രികൊണ്ട് സർക്കാർജോലി ഇല്ലാതായി… എല്ലാ സ്വപ്‌നങ്ങളും തകർന്ന് അഞ്ച് വനിതാ ടൈപ്പിസ്റ്റുമാർ

    Spread the love

    Spread the loveകോഴിക്കോട്: ബഹുരാഷ്ട്ര ഐ.ടി. കമ്പനികളിൽ ഒരു സുപ്രഭാതത്തിൽ ഓഫീസിൽ എത്തുമ്പോൾ ‘നിങ്ങൾ ഈനിമിഷംമുതൽ ഇവിടത്തെ ജീവനക്കാരല്ലെ’ന്ന് കേൾക്കേണ്ടിവരുന്ന സംഭവങ്ങൾ ഇപ്പോൾ പുതുമയല്ല.   പക്ഷേ, വർഷങ്ങളോളം കാത്തിരുന്ന് പി.എസ്.സി.യുടെ റാങ്ക് പട്ടികയിൽ ഇടംനേടി, അഡൈ്വസ് മെമ്മോ ലഭിച്ച്, എല്ലാ…

    ലേണേഴ്സ് പരീക്ഷയില്‍ വേണം 75% മാര്‍ക്ക്; വിവരങ്ങള്‍ തിരുത്തല്‍ ഉള്‍പ്പടെ സേവനങ്ങള്‍ സൗജന്യം; ഡ്രൈവിങ് ലൈസന്‍സന്‍സിന് പുതിയ മാനദണ്ഡങ്ങള്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: ലേണേഴ്്‌സ് പരീക്ഷ ജയിക്കാന്‍ വേണ്ട 60 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ത്താനും ലൈസന്‍സിലെ പേരുവിവരങ്ങള്‍ മാറ്റുന്നതിനുള്ള ഫീസുകള്‍ ഒഴിവാക്കുന്നതടക്കം ഡ്രൈവിങ് ലൈസന്‍സിനുള്ള ചട്ടങ്ങളില്‍ സമഗ്രമാറ്റങ്ങള്‍ നിര്‍ദേശിച്ച് മോട്ടോര്‍ വാഹന ചട്ടഭേദഗതിയുടെ കരട് പുറത്തിറക്കി. അപേക്ഷ നല്‍കി…

    Leave a Reply

    Your email address will not be published. Required fields are marked *