ഹോട്ടൽ മുറിയിൽ വനിതയുടെ നിലവിളി, അന്വേഷിച്ചെത്തിയ പൊലീസിനു മർദനം; യുവ ഡോക്ടർ അറസ്റ്റിൽ

Spread the love

കൊല്ലം∙ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിലും കഞ്ചാവ് കൈവശം വച്ചതിനും യുവ ഡോക്ടർ‌ അറസ്റ്റിൽ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം എൽഐസി ലൈൻ ലക്ഷ്മി നഗർ അജാസ് മൻസിലിൽ അജാസ് ഖാനെയാണ് (29) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെ്യതത്.

 

കഴിഞ്ഞ ദിവസം രാത്രിയാണു കേസിനാസ്പദമായ സംഭവം. അജാസും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. പിന്നാലെ ഇവർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. മുറിയിൽനിന്നു സ്ത്രീയുടെ നിലവിളി കേട്ട ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ചു കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി. മുറി തുറന്ന് അജാസിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

 

ഇരു ഡോക്ടർമാരും താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ 6 ഗ്രാം കഞ്ചാവും ഇതു വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരത്തിലുള്ള പേപ്പറും കണ്ടെത്തി. സംഭവത്തിൽ രണ്ടു പേർക്കുമെതിരെ കേസെടുത്തു. കൂടാതെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ അജാസിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. തന്നെ അജാസ് ആക്രമിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലും കേസ് റജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    ഒറ്റരാത്രികൊണ്ട് സർക്കാർജോലി ഇല്ലാതായി… എല്ലാ സ്വപ്‌നങ്ങളും തകർന്ന് അഞ്ച് വനിതാ ടൈപ്പിസ്റ്റുമാർ

    Spread the love

    Spread the loveകോഴിക്കോട്: ബഹുരാഷ്ട്ര ഐ.ടി. കമ്പനികളിൽ ഒരു സുപ്രഭാതത്തിൽ ഓഫീസിൽ എത്തുമ്പോൾ ‘നിങ്ങൾ ഈനിമിഷംമുതൽ ഇവിടത്തെ ജീവനക്കാരല്ലെ’ന്ന് കേൾക്കേണ്ടിവരുന്ന സംഭവങ്ങൾ ഇപ്പോൾ പുതുമയല്ല.   പക്ഷേ, വർഷങ്ങളോളം കാത്തിരുന്ന് പി.എസ്.സി.യുടെ റാങ്ക് പട്ടികയിൽ ഇടംനേടി, അഡൈ്വസ് മെമ്മോ ലഭിച്ച്, എല്ലാ…

    ലേണേഴ്സ് പരീക്ഷയില്‍ വേണം 75% മാര്‍ക്ക്; വിവരങ്ങള്‍ തിരുത്തല്‍ ഉള്‍പ്പടെ സേവനങ്ങള്‍ സൗജന്യം; ഡ്രൈവിങ് ലൈസന്‍സന്‍സിന് പുതിയ മാനദണ്ഡങ്ങള്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: ലേണേഴ്്‌സ് പരീക്ഷ ജയിക്കാന്‍ വേണ്ട 60 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ത്താനും ലൈസന്‍സിലെ പേരുവിവരങ്ങള്‍ മാറ്റുന്നതിനുള്ള ഫീസുകള്‍ ഒഴിവാക്കുന്നതടക്കം ഡ്രൈവിങ് ലൈസന്‍സിനുള്ള ചട്ടങ്ങളില്‍ സമഗ്രമാറ്റങ്ങള്‍ നിര്‍ദേശിച്ച് മോട്ടോര്‍ വാഹന ചട്ടഭേദഗതിയുടെ കരട് പുറത്തിറക്കി. അപേക്ഷ നല്‍കി…

    Leave a Reply

    Your email address will not be published. Required fields are marked *