ഇരട്ടക്കൊലപാതകം; യുവതിയേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി

Spread the love

ഇടുക്കി പീരുമേട്ടില്‍ ഗ്ലെന്‍മേരി എസ്റ്റേറ്റില്‍ ഇരട്ടക്കൊലപാതകം. ലയത്തിലെ താമസക്കാരനായ പ്രിന്‍സ് ആണ് കൊലപാതകം നടത്തിയത്. ഭാര്യ പ്രിയങ്ക (30) യെയും ഭാര്യമാതാവ് നേസ(62) ത്തെയുമാണ് വെട്ടിക്കൊലപ്പെടുത്തിയത്.

 

ആക്രമണം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രിയങ്കയുടെ പിതാവ് ഇസ്രാവേലിന് കുത്തേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പ്രിന്‍സിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

 

പ്രിയങ്കയും പ്രിന്‍സും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേച്ചൊല്ലി മുമ്പും വഴക്കുകള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രിയങ്കയുമായി മദ്യപിച്ചെത്തിയ പ്രിന്‍സ് വഴക്കുണ്ടാക്കുകയും കൊലപാതകം നടത്തുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

  • Related Posts

    ബവ്റിജസ് ഔട്ട്‌ലെറ്റിൽ മോഷണം രണ്ടരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveകൊല്ലം∙ ഓച്ചിറ ആലംപീടികയിലെ ബവ്റിജസ് ഔട്ട്‌ലെറ്റിൽ മോഷണം. രണ്ടര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. മദ്യം മോഷണം പോയിട്ടുണ്ടോ എന്ന് സ്റ്റോക്ക് വിവരങ്ങൾ ശേഖരിച്ചെങ്കിൽ മാത്രമേ അറിയാനാകൂ. ബവ്റിജസിൽ ഇപ്പോഴും പരിശോധന തുടരുകയാണ്. ഇന്നലെ ഈ ഭാഗത്ത്…

    സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയായി വർധിപ്പിച്ചു; മെസ്സ് അലവൻസും കൂട്ടി

    Spread the love

    Spread the loveതിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർധിപ്പിച്ചു. ഇരട്ടിയായാണ് വർധിപ്പിച്ചത്. മുമ്പ് നൽകിയിരുന്ന 300 രൂപ 600 രൂപയായാണ് കൂട്ടിയത്. ക്യാമ്പ് ഫോളോവേഴ്‌സിനും 600 രൂപ അലവന്‍സ് ലഭിക്കും.  …

    Leave a Reply

    Your email address will not be published. Required fields are marked *