ജന്തർമന്തറിലേക്കില്ലെന്ന് സൗരവിന്റെയും റാങ്കയുടെയും ഉറപ്പ്; മോചനം ദിപ്കെ ആഘോഷിച്ചത് ഷാറുഖിന്റെ മീം ഇട്ട്

Spread the love

ന്യൂഡൽഹി ∙ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ഡൽഹിയിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കോടതിയാണ് സിജെപി നേതാക്കൾക്ക് ജാമ്യം നൽകിക്കൊണ്ട് ഉത്തരവിട്ടത്. നേരത്തേ ഇരുവരുടേയും ജുഡീഷ്യൽ കസ്റ്റഡി സംബന്ധിച്ച ഉത്തരവ് വിധി പറയുന്നതിനായി മാറ്റി വച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. ജുഡീഷ്യൽ കസ്റ്റഡിയിൽനിന്നു വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച സിജെപി ഡൽഹി ഹൈക്കോടതിയേയും സമീപിച്ചിരുന്നു. എന്നാൽ സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ കേസിൽ ഇടപെടാൻ കോടതി തയാറായില്ല. തുടർന്ന് സിജെപി ഹർജി പിൻവലിക്കുകയായിരുന്നു. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ സിജെപി നേതാക്കളെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യമാണ് ഡൽഹി പൊലീസ് ഉയർത്തിയത്.

 

ഒക്ടോബർ 13 ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെയുള്ള പ്രതിഷേധത്തിൽ നിരോധനം പ്രഖ്യാപിച്ച ജന്തർ മന്തറിൽ അനുമതിയില്ലാതെ പ്രവേശിച്ച് പ്രതിഷേധിച്ചതിനാണ് സൗരവ് ദാസിനെയും, അശുതോഷ് റാങ്കയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോടതി ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിൽ ഇരുവരും തിഹാർ ജയിലിലാണുള്ളത്.

 

∙ ജാമ്യം സമാധാന ലംഘനം നടത്തില്ലെന്ന ഉറപ്പിൽ

 

നിരോധനം നീക്കുന്നതുവരെ ജന്തർമന്തറിൽ കയറി പ്രതിഷേധിക്കില്ലെന്ന് സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും ഉറപ്പു നൽകി. ഇന്ന് സിജെപി നേതാക്കളുടെ ഹർജി പരിഗണിച്ചാണ് സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് (എസ്ഇഎം) കോടതി ഇരു നേതാക്കൾക്കും ജാമ്യം അനുവദിച്ചത്. അതേസമയം, നേതാക്കൾക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ സിജെപി സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഷാറുഖ് ഖാന്റെ മീം എക്സിൽ പോസ്റ്റ് ചെയ്തു.

 

∙ ഹൈക്കോടതിയിലെ ഹർജി പിൻവലിച്ച് സിജെപി

 

സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി സിജെപി പിൻവലിച്ചു. സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കോടതി ഇരു നേതാക്കളുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു ഇതിനെതിരെയാണ് സിജെപി മേൽക്കോടതിയെ സമീപിച്ചത്. ബുധനാഴ്ച സിജെപിയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി സൗരവിന്റെയും റാങ്കയുടെയും പ്രായം തിരക്കുകയും നിങ്ങൾ എങ്ങനെ ജെൻസിയാവും എന്നു ചോദിക്കുകയും ചെയ്തു.

 

∙ ‘നിങ്ങൾ ജെൻസി അല്ല’

 

ഹർജി പരിഗണിക്കവെ ആരാണ് നിങ്ങളെന്നും എന്താണു നിങ്ങളുടെ സംഘടനയെന്നും ഉദ്ദേശമെന്തെന്നും ഹൈക്കോടതി ചോദിച്ചു. നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോഴാണ് ഈ ചോദ്യങ്ങൾ പ്രസക്തമാകുന്നതെന്നും കോടതി പറഞ്ഞു. പിന്നാലെ കോടതി ഹർജിക്കാരുടെ അഭിഭാഷകനോട് സിജെപി നേതാക്കളുടെ പ്രായം തിരക്കി. തുടർന്ന് സൗരവ് ദാസിന് 27 വയസ്സും അശുതോഷ് റാങ്കയ്ക്ക് 31 വയസ്സും പ്രായമുണ്ടെന്ന് അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. അപ്പോൾ നിങ്ങൾ ജെൻസി അല്ല, 1997 നുശേഷം ജനിച്ചവരാണ് ജെൻസികളായി അറിയപ്പെടുന്നതെന്നു കോടതി നിരീക്ഷിച്ചു

 

ഹൈക്കോടതിയിൽ കേസ് പരിഗണിച്ച ദിവസം തന്നെ ഇതേ ആവശ്യം സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ടിനു മുൻപാകെയും ഹർജിയായി പരിഗണിക്കുന്നുണ്ട്. അതിനാൽ മജിസ്‌ട്രേട്ട് കോടതിയുടെ തീരുമാനം ആദ്യം വരട്ടെയെന്നും അതിൽ അപ്പീൽ നൽകാനുള്ള സ്വാതന്ത്ര്യം ഹർജിക്കാർക്ക് ഉണ്ടായിരിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതിനു പിന്നാലെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുന്നതിനെ ചോദ്യം ചെയ്ത ഹർജി സിജെപി ഹൈക്കോടതിയിൽനിന്നു പിൻവലിച്ചു.

 

ഒക്ടോബർ 13 ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിൽ, നിരോധനം പ്രഖ്യാപിച്ച ജന്തർ മന്തറിൽ അനുമതിയില്ലാതെ പ്രവേശിച്ചതിനാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *